മാലിന്യത്തിൻ്റെ അളവ് അനുസരിച്ച് യൂസർഫീ ;വാങ്ങാവുന്ന പരമാവധി ഫീസ് സർക്കാർ നിശ്ചയിക്കും

Share our post

ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവനുസരിച്ചുമാത്രം വ്യാപാര സ്ഥാപനങ്ങൾക്ക് ഹരിതകർമ്മസേന യൂസർ ഫീസ് നിശ്ചയിച്ച് നൽകുമെന്ന് മന്ത്രി എം.ബി രാജേഷ്. വാങ്ങാവുന്ന പരമാവധി ഫീസ് സർക്കാർ നിശ്ചയിച്ചുനൽകും. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും ആഴ്ചയിലൊരിക്കൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. വിവിധതരം അജൈവ മാലിന്യങ്ങൾക്ക് പ്രത്യേകം ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കും. നിശ്ചിത യൂസർഫീക്കകത്ത് പ്ലാസ്റ്റിക് മാത്രമല്ല, കലണ്ടർ പ്രകാരമുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കലണ്ടർ പ്രകാരമല്ലാതെ ഉപഭോക്താവിന്റെ പ്രത്യേക ആവശ്യപ്രകാരം അജൈവ മാലിന്യമെടുത്താൽ അധിക ഫീസ് ഈടാക്കാം. ടേക്ക് എ ബ്രേക്കുകളുടെ നടത്തിപ്പ് കുറ്റമറ്റരീതിയിലാക്കുമെന്നും മന്ത്രി വാർത്താസമ്മേളന ത്തിൽ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!