സുപ്രീം കോടതി വിധിക്കെതിരേ സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ആദിവാസി-ദളിത് സംഘടനകള്‍

Share our post

തിരുവനന്തപുരം :പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്ബത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച്‌ സംവരണാനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരേ സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ആദിവാസി-ദളിത് സംഘടനകള്‍. വിധിക്കെതിരേ ഭീം ആര്‍മിയും വിവിധ ദളിത് -ബഹുജന്‍ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്‍റെ ഭാഗമായാണ് സംസ്ഥാന ഹര്‍ത്താല്‍. ഈ മാസം 21ന് ആണ് ഹര്‍ത്താല്‍. സുപ്രീം കോടതി വിധി മറികടക്കാര്‍ പാര്‍ലമെന്‍റ് നിയമ നിര്‍മാണം നടത്തു ക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാ തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക.

എസ്‌.സി, എസ്ടി ലിസ്റ്റ് 9-ാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യം. സമഗ്ര ജാതി സെന്‍സസ് ദേശീയ തലത്തില്‍ നടത്തണമെന്നും ഹര്‍ത്താലിലൂടെ ആവശ്യപ്പെടുന്നു. എന്നാല്‍ വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുമെന്ന് ദളിത്-ആദിവാസി സ്ത്രീ-പൗരാവകാശ കൂട്ടായ്മ ചെയര്‍മാന്‍ എം. ഗീതാനന്ദന്‍ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹര്‍ത്താലിന് ശേഷം ദേശീയ തലത്തില്‍ ഇടപെടുന്നതിന് വേണ്ടി വിവിധ സംഘടനാ നേത്യത്വത്തില്‍ 24 ന് എറണാകുളം അധ്യാപകഭവനില്‍ ഏകദിന ശില്പ ശാല നടത്തുന്നുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ച് വിഷയത്തില്‍ വിധി പ്രസ്താവിച്ചത്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!