Connect with us

IRITTY

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇരിട്ടി നഗരസഭ കുടുംബശ്രീയുടെ കൈത്താങ്ങ്

Published

on

Share our post

ഇരിട്ടി:വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇരിട്ടി നഗരസഭ കുടുംബശ്രീയുടെ കൈത്താങ്ങ്. നഗരസഭയിലെ 33 വാര്‍ഡുകളിലുള്ള കുടുംബശ്രീകളില്‍ നിന്നായി 2,67, 250 രൂപ പിരിച്ചെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി തുക സി.ഡി.എസ് വൈസ് ചെയര്‍മാന്‍ സ്മിത കെ.നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലതയ്ക്ക് കൈമാറി.ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.പി.ഉസ്മാന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സുരേഷ്, നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടില്‍ ,കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി നമിത കെ എന്നിവര്‍ പങ്കെടുത്തു.


Share our post

IRITTY

കുരങ്ങന്‍മാരുടെ ജഡം കണ്ടെത്തിയ സ്ഥലത്ത് മലേറിയ കൊതുകുകള്‍

Published

on

Share our post

ഇരിട്ടി : മങ്കി മലേറിയ മൂലം നാല് കുരങ്ങന്മാര്‍ ചത്ത ആറളം വന്യജീവി സങ്കേതത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മലേറിയ പരിശോധന ഊര്‍ജിതമായി തുടരുന്നു.
കുരങ്ങന്മാര്‍ ചത്ത നിലയില്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് മലേറിയ പരത്തുന്ന കൊതുകുകളുടെ കൂത്താടികളെ ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ടീം കണ്ടെത്തി.അതേസമയം, മലേറിയക്ക് കാരണമായ പ്ലാസ്മോഡിയം സൂക്ഷ്മാണുവിനെ ലഭിച്ചില്ല. പരിശോധന ഇനിയും തുടരും.കീഴ്പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം, ആറളം കുടുംബരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ രണ്ടു പേരുടെയും വന്യജീവി സാങ്കേതത്തിലെ 11 ജീവനക്കാരുടേയും മലേറിയ പരിശോധന ഫലം നെഗറ്റീവാണ്. ആറളം ഫോറസ്റ്റ് സ്റ്റേഷന് അടുത്തുള്ള ആറളം ഫാമിന്റെ ബ്ലോക്ക് 9 -ല്‍ വളയംചാല്‍ അംഗന്‍വാടിയില്‍ നടത്തിയ മലേറിയ പരിശോധന ക്യാമ്പില്‍ പങ്കെടുത്ത എല്ലാവരുടെയും പരിശോധന ഫലവും നെഗറ്റീവ് ആണ്. ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.ഷിനി കെ കെ യുടെ നേതൃത്വത്തിലുള്ള പരിശോധന ടീമില്‍ സി.പി രമേശന്‍, ബയോളജിസ്റ്റ്, അസിസ്റ്റന്റ് എന്റമോളജിസ്റ് സതീഷ്‌കുമാര്‍, ഇന്‍സെക്റ്റ് കളക്ടര്‍ യു. പ്രദോഷന്‍, ശ്രീബ, ഫീല്‍ഡ് വര്‍ക്കര്‍ പ്രജീഷ്, കീഴ്പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുന്ദരം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി കണ്ണന്‍, ഷാഫി കെ അലി എന്നിവരാണുണ്ടായിരുന്നത്.


Share our post
Continue Reading

IRITTY

ഓണത്തെ വരവേറ്റ് ആറളം ഫാം; ആറളം ഫാമിലെ ചെണ്ടുമല്ലി കൃഷികാണുന്നതിന് സന്ദർശകരുടെ ഒഴുക്ക്

Published

on

Share our post

ഇരിട്ടി : ഓണത്തെ വരവേറ്റ് ആറളം ഫാം.ആറളം ഫാമിലെ ചെണ്ടുമല്ലി കൃഷികാണുന്നതിന് സന്ദർശകരുടെ ഒഴുക്ക്. ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനത്തിൽ സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ വളയൻചാൽ റോഡിലെ ചെണ്ടുമല്ലി തോട്ടം കാണന്നതിനും ഫോട്ടോയും വീഡിയോയും റീൽസും ചെയ്യുന്നതിന് എത്തിയിരുന്നു. തിരുവോണന്നോടനുബന്ധിച്ച് സന്ദർശകരുടെ തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് ക്രമീകരണങ്ങളും ചെയ്തിട്ടുള്ളതായി ഫാം അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

IRITTY

ആറളം വന്യജീവിസങ്കേതത്തില്‍ കുരങ്ങുകള്‍ ചത്ത സംഭവം; മങ്കി മലേറിയ ബാധിച്ചെന്ന് റിപ്പോര്‍ട്ട്

Published

on

Share our post

ഇരിട്ടി: ആറളം വന്യജീവിസങ്കേതത്തില്‍ വളയംചാലില്‍ നാല് കുരങ്ങുകള്‍ ചത്തത് മങ്കി മലേറിയ ബാധിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മേഖലയില്‍ ആദ്യമായാണ് മങ്കി മലേറിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുരങ്ങുകളില്‍ നിന്ന് കുരങ്ങുകളിലേക്കും മനുഷ്യരിലേക്കും പടരാന്‍ സാധ്യതയുള്ള രോഗമാണിത്. കുരങ്ങുകളുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറളം-വളയംചാലിലെ ഉള്‍വനത്തില്‍ കുരങ്ങുകള്‍ ചത്തതായി കണ്ടെത്തിയത്. മൃതദേഹം പരിശോധിച്ചപ്പോള്‍ പരിക്കുകളോ ആന്തരികാവയവങ്ങളില്‍ വിഷാംശ സാന്നിധ്യമോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിദഗ്ധ പരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ വയനാട്ടിലെ വന്യജീവിസങ്കേതം ലാബിലേക്ക് അയച്ച് നടത്തിയ പരിശോധനയിലാണ് കുരങ്ങുകള്‍ മരിച്ചത് മങ്കി മലേറിയ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശപ്രകാരം ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ ആറളം, കണ്ണൂര്‍ ഡിവിഷനുകളുടെ നേതൃത്വത്തില്‍ വന്യജീവിസങ്കേതത്തിനുള്ളില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. വളയംചാല്‍, പൂക്കുണ്ട്, ചീങ്കണ്ണിപുഴയോരം, ആറളം ഫാമുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ കൂടുതല്‍ കുരങ്ങുകളുടെ ജഡം കണ്ടെത്തുകയോ അസ്വാഭാവികമായ തരത്തിലുള്ള കുരങ്ങുകളെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഔദ്യോഗികമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞത്. വനമേഖലയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ കുരങ്ങുകള്‍ ചത്ത നിലയില്‍ കാണാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും മുന്‍കരുതല്‍ നടപടികളും പ്രതിരോധപ്രവര്‍ത്തനങ്ങളും നടത്തുമെന്നും ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.


Share our post
Continue Reading

Kerala11 hours ago

ഷുക്കൂര്‍ വധക്കേസ്:പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതല്‍ ഹരജി തള്ളി

Kerala11 hours ago

4000 ല്‍ അധികം തിയറ്ററുകള്‍, ടിക്കറ്റ് ഒന്നിന് 99 രൂപ; ദേശീയ ചലച്ചിത്ര ദിനം പ്രഖ്യാപിച്ചു

Kerala12 hours ago

വിജയം കുറവ്; ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ നിർദ്ദേശവുമായി ഗതാഗത വകുപ്പ്

Kerala13 hours ago

നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവർ: ഉറക്കം കൃത്യമായാൽ സിറോസിസ് സാധ്യത കുറയുമെന്ന് പഠനം

Kerala13 hours ago

മുന്‍കൂട്ടി തിരിച്ചറിയാന്‍ മാര്‍ഗമില്ല; കര്‍ഷകര്‍ക്ക് കണ്ണീരായി കായ്ക്കാത്ത പൈനാപ്പിള്‍ ചെടികള്‍

Kerala14 hours ago

ഇടുക്കി,പത്തനംതിട്ട കാഴ്ചകള്‍ ഒറ്റ പാക്കേജില്‍; എല്ലാ ജില്ലകളില്‍ നിന്നും ബഡ്ജറ്റ് ഗവിയാത്ര

Kerala14 hours ago

കാലാവസ്ഥാവ്യതിയാനം മൂലം ഓണക്കാലത്തും പൂക്കുന്ന കണിക്കൊന്ന

Kerala14 hours ago

ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു

Kannur14 hours ago

വിവിധ അധ്യാപക ഒഴിവുകൾ

Kerala16 hours ago

എന്താണ് എംപോക്സ്? ഒരു പ്രാദേശിക രോഗം ആഗോള പ്രശ്നമായതെങ്ങനെ? ലക്ഷണങ്ങളും മുൻകരുതലുകളും അറിയാം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!