പേരാവൂർ – പുതുശേരി- പാലപ്പുഴ -ഹാജി റോഡ്-ഇരിട്ടി ബസ് സർവീസ് തുടങ്ങി

പേരാവൂർ : മലയോര ഹൈവേ വഴി പേരാവൂർ-പുതുശേരി-പെരുമ്പുന്ന -പാലപ്പുഴ-അയ്യപ്പൻ കാവ്-ഹാജി റോഡ്-ഇരിട്ടി ബസ് സർവീസ് തുടങ്ങി. ആദ്യ സർവീസ് തുടങ്ങിയ കീർത്തനംബസ്പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരനും പെരുമ്പുന്ന ഫാത്തിമ മാത പള്ളി വികാരി ഫാദർ ജോണി പൊന്നാമ്പലും ചേർന്ന് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വി. എം.ജയനാരായണൻ, പുതുശ്ശേരി വാർഡ് മെമ്പർ കെ. വി. ശരത് , അയ്യപ്പൻകാവ് വാർഡ് മെമ്പർ ഷഫീന, പി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. വർഷങ്ങളുടെ ശ്രമഫലമായാണ് ഈ റൂട്ടിൽ ബസ് സർവീസ് ലഭിച്ചത്.
ബസ് സമയം
രാവിലെ ഇരിട്ടിയിൽ നിന്നും 7.10 ന് പുറപ്പെടുന്ന ബസ് 7:40ന് പേരാവൂരിലും 7.45 ന് പേരാവൂരിൽ നിന്ന് പുറപ്പെട്ട് 8:20ന് ഇരിട്ടിയിലും എത്തിച്ചേരും . വൈകിട്ട് 6.40ന് ഇരിട്ടിയിൽ നിന്ന് പുറപ്പെട്ട് 7.10ന് പേരാവൂരിലും 7.15ന് പേരാവൂരിൽ നിന്ന് പുറപ്പെട്ട് 7:45ന് ഇരിട്ടിയിലും എത്തിച്ചേരും വിധമാണ് ബസിന്റെ സമയക്രമം.