ദുരിതാശ്വാസ നിധിയിലേക്ക് പേരാവൂർ റീജണൽ ബാങ്ക് നാല് ലക്ഷം നൽകി

പേരാവൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാവൂർ റീജണൽ ബാങ്ക് നാല് ലക്ഷം നൽകി. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയ് കുര്യൻ ബാങ്ക് പ്രസിഡന്റ് വി.ജി.പദ്മനാഭനിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി എം.സി.ഷാജു, കെ. ഉണ്ണികൃഷ്ണൻ, എ.കെ.ഇബ്രാഹിം, വി.പദ്മനാഭൻ, പി. കെ. ഷൈലജ, വി. പി. ജ്യോതിഷ് , പി. വി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.