Connect with us

Kannur

സംസ്ഥാനത്ത് കോഴിവില കുത്തനെ കുറഞ്ഞു

Published

on

Share our post

കണ്ണൂർ : സംസ്ഥാനത്ത് കോഴി വില കുത്തനെ ഇടിഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്‌നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴി കിലോയ്ക്ക് 100 രൂപ മുതൽ 120 രൂപ വരെയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ ആഴ്ചകളില്‍ ചിക്കന്റെ വില 80 രൂപ വരെ എത്തിയിരുന്നു. അതേസമയം ചില്ലറ വിപണികളിൽ കോഴി വില കുറഞ്ഞത് വ്യാപാരം കൂട്ടിയിട്ടുണ്ട്.

വരും ദിവസങ്ങളിൽ വില ഇനിയും കുറയും എന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന. രണ്ടാഴ്ച മുമ്പ് ഫാമുകളിൽ കോഴിയുടെ വില കുറഞ്ഞെങ്കിലും ചില്ലറ കച്ചവടക്കാർ വില കുറച്ചിരുന്നില്ല. പെട്ടെന്നുള്ള വിലക്കുറവ് കോഴി ഫാം നടത്തിപ്പുകാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.


Share our post

Kannur

പത്താംതരം തുല്യതാ കോഴ്സിന് നവംബർ 30 വരെ രജിസ്റ്റര്‍ ചെയ്യാം

Published

on

Share our post

കണ്ണൂർ : സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ കോഴ്സിലേക്ക് സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. ഏഴാം തരം വിജയിച്ച 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. 1950 രൂപ ഫീസും സൂപ്പര്‍ ഫൈനായി 250 രൂപയും അടയ്ക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പത്താമുദയം പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ ഫീസ് നല്‍കേണ്ടതില്ല. ഒരു വര്‍ഷമാണ് പഠന കാലാവധി.താല്പര്യമുള്ളവര്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 0497 2707699.


Share our post
Continue Reading

Kannur

627 ടൗണുകളും പൊതുസ്ഥലങ്ങളും ഹരിത പദവിയിലേക്ക്

Published

on

Share our post

കണ്ണൂർ:ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ പ്രത്യേക ഇടപെടലിലൂടെ 627 ടൗണുകളും പൊതുസ്ഥലങ്ങളും ഹരിത പദവിയിലേക്ക്. ഹരിത ശുചിത്വ സുന്ദര ജില്ലയാകാൻ ആറ് മേഖലകളിൽ പ്രത്യേക കർമപദ്ധതി തയ്യാറായി. ഹരിത ടൗണുകൾ, ഹരിത പൊതുസ്ഥലങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ ഹരിത കലാലയങ്ങൾ എന്നിങ്ങനെ സമ്പൂർണ ശുചിത്വ ജില്ലയെന്ന ലക്ഷ്യം കൈവരിക്കാനാണ്‌ പദ്ധതി. ജില്ലയിൽ 243 ടൗണുകളെ ഹരിതടൗണുകളാക്കും. 57 ടൗണുകൾ ഇതിനകം ഹരിതപദവിയിലെത്തി. ബാക്കി 186 ടൗണുകൾ 2025 ജനുവരി 26നകം ഹരിത പദവിയിലേക്കെത്തും. മാർക്കറ്റുകളായും പൊതുസ്ഥലങ്ങളായും കണ്ടെത്തിയ 463 എണ്ണത്തിൽ 22 എണ്ണം ഹരിതപദവി നേടി. ബാക്കി 441 എണ്ണം ഡിസംബർ 31നകം ഹരിതപദവിയിലെത്തും. 39 ടൂറിസം കേന്ദ്രങ്ങളെയും ഹരിതടൂറിസം കേന്ദ്രങ്ങളാക്കും. ഇരുപതിനായിരം കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ 4,947 ഹരിതപദവി നേടിയിട്ടുണ്ട്. 95 കലാലയങ്ങളിൽ 41 ഹരിതകലാലയ പദവി നേടി. ബാക്കി 54 എണ്ണം ഡിസംബർ 31നകം ഹരിതപദവി നേടും.

1,629 വിദ്യാലയങ്ങളിൽ 980 എണ്ണത്തിന്‌ ഹരിതപദവി ലഭിച്ചു. 649 വിദ്യാലയങ്ങൾ ഡിസംബർ 31നകം ഹരിതപദവി നേടുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്‌ ശിൽപ്പശാല രൂപംനൽകി. 4,659 സ്ഥാപനങ്ങളിൽ 1,391 എണ്ണത്തിന് ഹരിതസ്ഥാപന പദവി ലഭിച്ചു. ബാക്കിയുള്ളവയെയും ഹരിതപദവിയിലെത്തിക്കാനുള്ള നടപടികൾ ജില്ലാ ശിൽപ്പശാല ചർച്ചചെയ്‌തു. രണ്ടാംദിവസത്തെ ശിൽപ്പശാല തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണൽ ഡയരക്ടർ ബി കെ ബലരാജ് ഉദ്ഘാടനംചെയ്തു. ജോ. ഡയറക്ടർ ടി ജെ അരുൺ അധ്യക്ഷനായി.
ശുചിത്വമിഷൻ സംസ്ഥാന പ്രതിനിധികളായ മെൽവിൻ ഡാനിയൽ, പൂജാ മേനോൻ, കെ.എസ്ഡബ്ല്യുഎം.പി എൻജിനിയർ ശ്യാമപ്രസാദ്, ഹരിതകേരളം ജില്ലാ കോ–– ഓഡിനേറ്റർ ഇ.കെ സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോ-–-ഓഡിനേറ്റർ കെ എം സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

അറിയാം ആയുർഅറിവുകൾ

Published

on

Share our post

പരിയാരം:ആയുർവേദത്തിലെ അറിവുകൾ കണ്ടും കേട്ടുമറിയാൻ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും അവസരമൊരുക്കുകയാണ് പരിയാരം ഗവ. ആയുർവേദ കോളേജ്. ആന്തരാവയവങ്ങൾ, മനുഷ്യശരീരം, ഔഷധസസ്യങ്ങൾ, മരുന്നുകൾ, വിവിധതരം ആയുർവേദ ചികിത്സകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് എക്സ്പോ.ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ചാണ് സംഘടിപ്പിക്കുന്നത്. കോളേജിൽ ഒരു മാസമായി നടക്കുന്ന ജനകീയ ആയുർവേദ ബോധവൽക്കരണ പരിപാടികളുടെ സമാപനം കുറിച്ച്‌ രണ്ടുദിവസത്തെ ആയുർവേദ പ്രദർശനം ആശുപത്രി സൂപ്രണ്ട് ഡോ. ഗംഗാധരൻ ഉദ്ഘാടനംചെയ്തു.കോളേജിലെ വിദ്യാർഥികളുടെ ആശയമായ ആയുർ മാസ്ക്, മുടി സംരക്ഷണ മരുന്നുകൾ, കൊതുകിനെ തുരത്താനുള്ള മാർഗം തുടങ്ങി നവീന ആശയങ്ങളും എക്സ്പോയിലുണ്ട്. ഉർസുലിൻ, മേരി മാതാ, കടന്നപ്പള്ളി ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ ആയുർവേദ കോളേജ് ക്യാമ്പസിലെ ഔഷധത്തോട്ടവും എക്സിബിഷനും സന്ദർശിച്ചു. സൗജന്യമായാണ് പ്രവേശനം. എക്സ്പോ ബുധൻ സമാപിക്കും.


Share our post
Continue Reading

Kerala1 hour ago

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; നാലുദിവസം മഴയ്ക്കു സാധ്യത

Kerala1 hour ago

വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുത്: ശബരിമല തീർഥാടകർക്ക് വനം വകുപ്പിന്റെ നിർദേശം

Kerala1 hour ago

ഗുണഭോക്താവ് മരിച്ച ശേഷം പെന്‍ഷന്‍ തുകയില്‍ അനന്തരാവകാശികള്‍ക്ക് അവകാശമില്ല

Kerala1 hour ago

കൊവിഡിന് ശേഷം രോഗികളാകുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നുവെന്ന് പഠനം

Kannur2 hours ago

പത്താംതരം തുല്യതാ കോഴ്സിന് നവംബർ 30 വരെ രജിസ്റ്റര്‍ ചെയ്യാം

Kerala3 hours ago

പാന്‍ 2.0: നിലവിലുള്ളത് പുതുക്കേണ്ടതുണ്ടോ? പുതുക്കിയത് സൗജന്യമായി ലഭിക്കുമോ? കൂടുതല്‍ അറിയാം

Kerala4 hours ago

പതിനെട്ടാം പടിയില്‍ നിന്നുള്ള വിവാദ ചിത്രം;23 പോലീസുകാര്‍ക്ക് കണ്ണൂരില്‍ കഠിന പരിശീലനം

Kannur4 hours ago

627 ടൗണുകളും പൊതുസ്ഥലങ്ങളും ഹരിത പദവിയിലേക്ക്

Kannur5 hours ago

അറിയാം ആയുർഅറിവുകൾ

Kerala5 hours ago

നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ അന്തരിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!