കണ്ണൂരിൽ കാൻസർ ഫോളോ അപ് ക്ലിനിക് 17ന്

Share our post

കണ്ണൂർ : തിരുവനന്തപുരം റീജനൽ കാൻസർ സെൻ്റർ, മലബാർ കാൻസർ കെയർ സൊസൈറ്റി എന്നിവ സംയുക്തമായി കാൻസർ ഫോളോ അപ് ക്ലിനിക് നടത്തും. 17-ന് രാവിലെ ഒൻപത് മുതൽ കണ്ണൂർ ഏർലി കാൻസർ ഡിറ്റക്‌ഷൻ സെൻ്ററിൽ ആർ.സി.സി.യിലെ ഡോ. കെ. ചന്ദ്രമോഹൻ, ഡോ. എ.എൽ. ലിജീഷ് എന്നിവർ നേതൃത്വം നൽകും.

ആർ.സി.സി.യിൽ ചികിത്സ പൂർത്തിയാക്കി പുന:പരിശോധന നിർദേശിച്ചവർക്കും പരിശോധന ആവശ്യമുള്ളവർക്കും ക്ലിനികിൽ പങ്കെടുക്കാം. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്ന് ഉള്ളവർക്ക് പങ്കെടുക്കാം. സി.ആർ നമ്പർ സഹിതം നേരിട്ടോ ഫോൺ വഴിയോ 14ന് വൈകിട്ട് നാലിന് മുമ്പ് റജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2705309, 0497 2703309.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!