ദുരിതാശ്വാസ നിധിയിലേക്ക് പേരാവൂരിലെ ഓട്ടോത്തൊഴിലാളികൾ അര ലക്ഷം നല്കി

പേരാവൂർ : ഓട്ടോ തൊഴിലാളി യൂണിയൻ പേരാവൂർ ഡിവിഷൻ (സി.ഐ.ടി.യു) കമ്മിറ്റി കാരുണ്യ യാത്ര നടത്തി കിട്ടിയ അര ലക്ഷം രൂപ ദുരിതാശ്വാസ നിധിയിയിലേക്ക് നല്കി. തുക ഗ്രാമീൺ ബാങ്ക് മാനേജർക്ക് കൈമാറി. ഡിവിഷൻ കമ്മിറ്റി ഭാരവാഹികളായ പി. ജയപ്രകാശൻ, കെ.ജെ. ജോയിക്കുട്ടി, സതീശൻ ആലക്കാടൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ. രജീഷ് എന്നിവരാണ് തുക കൈമാറിയത്.