അർബുദ ചികിത്സയിൽ മുന്നേറ്റം: തലശ്ശേരി എം.സി.സി.യിൽ 19-കാരനിൽ നടത്തിയ കാർ-‍ടി സെൽ തെറാപ്പി വിജയം

Share our post

തലശ്ശേരി: തെറാപ്പി തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ ആരംഭിച്ചു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന അസുഖം ബാധിച്ച 19 വയസ്സുള്ള ആൺകുട്ടിയിൽ ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കി. മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിനുശേഷം ഈ ചികിത്സ സർക്കാർതലത്തിൽ ആരംഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ കാൻസർ ചികിത്സാകേന്ദ്രമാണ് എം.സി.സി. ഹെമറ്റോളജിവിഭാഗം മേധാവി ഡോ. ചന്ദ്രൻ കെ. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നടത്തിയത്. ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട ഏക കാർ-ടി സെൽ കമ്പനിയായ ഇമ്യുണോ ആക്ട് വഴിയാണ് കോശങ്ങൾ ഉത്പാദിപ്പിച്ചെടുത്തത്.

40 ലക്ഷത്തോളംരൂപ ചികിത്സയ്ക്ക് ചെലവുവന്നു

കമാൻഡോ ഓപ്പറേഷൻപോലെ അതിവിദഗ്ധപരിശീലനം നൽകി കമാൻേഡാകളെ വാർത്തെടുക്കുന്നപോലെ കാൻസർ കോശങ്ങളെ നേരിടാൻ പ്രതിരോധ കോശങ്ങളെ ഒരുക്കിയെടുക്കുന്ന അതിനൂതന സാേങ്കതികവിദ്യയാണിത്.

ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയിലെ പ്രധാന പോരാളികളാണ് വെളുത്ത രക്താണുക്കളായ ടി സെല്ലുകൾ. ഇവയിൽ ജനിതകപരിഷ്കരണം നടത്തി കരുത്തരാക്കി തിരികെ ശരീരത്തിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ട്യൂമറിനെതിരായ ടാർഗെറ്റഡ് തെറാപ്പികളിൽ ഒന്നാണിത്.

ചികിത്സയുടെ പ്രയോജനങ്ങൾ

കാർ-ടി സെല്ലുകൾ കാൻസർ കോശങ്ങളെയാണ് ലക്ഷ്യമിടുന്നത്. ആരോഗ്യമുള്ള കോശങ്ങൾക്ക് ദോഷം കുറവ്.

ഒറ്റത്തവണ ചികിത്സ.

പാർശ്വഫലങ്ങൾ താരതമ്യേന കുറവ്.

ആശുപത്രിവാസം കുറവ്.

രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!