സുരക്ഷിതത്വത്തിന്റെ തണലിൽ കിളിയന്തറക്കാർ

Share our post

കിളിയന്തറ:2018ലെ മഹാപ്രളയത്തിൽ മാക്കൂട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ തകർന്ന്‌ ദുരിതാശ്വാസ ക്യാമ്പിലെത്തിയ 15 കുടുംബങ്ങൾക്ക്‌ സംസ്ഥാന സർക്കാർ കിളിയന്തറയിൽ ഒരുക്കിയത്‌ മാതൃകാ പുനരധിവാസം. സർക്കാർ വിലകൊടുത്ത്‌ വാങ്ങിയ സ്ഥലത്ത്‌ ഭൂഘടനയിൽ വലിയ വ്യത്യാസം വരുത്താതെ നിർമിച്ച 15 വീടുകൾ ഈ കുടുംബങ്ങൾക്ക്‌ സുരക്ഷിതത്വത്തിന്റെ തണലായി. ഫെബ്രുവരി ഒമ്പതിന്‌ മന്ത്രി കെ.എൻ ബാലഗോപാലാണ്‌ താക്കോൽ കൈമാറിയത്‌.

മുംബൈയിലെ യൂണിലിവർ കമ്പനി സി.എസ്‌.ആർ ഫണ്ട്‌ ഉപയോഗിച്ചാണ്‌ വീടുകൾ ഒരുക്കിയത്‌. പായം പഞ്ചായത്ത്‌ പദ്ധതിയിൽ പ്രദേശത്തേക്ക്‌ റോഡും വൈദ്യുതിയും കുടിവെള്ളവും എത്തിച്ചു. ആലംബമറ്റ്‌ അർധരാത്രി പുഴപ്പുറമ്പോക്കിൽ തകർന്ന്‌ പുഴയെടുത്തുപോയ കുടിലുകളിൽനിന്ന്‌ രക്ഷാപ്രവർത്തകർ വാരിയെടുത്ത്‌ ക്യാമ്പുകളിലെത്തിച്ച കുടുംബങ്ങളാണിന്ന്‌ സ്വന്തം വീടുകളിൽ സന്തോഷത്തോടെ കഴിയുന്നത്‌. സർക്കാരും യൂണിലിവർ കമ്പനിയും മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ മന്ത്രി ഇ.പി ജയരാജനും പായം പഞ്ചായത്തും ഇടപെട്ടാണ്‌ മാതൃകാ പുനരധിവാസ പദ്ധതിയൊരുക്കിയത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!