കോളയാട് സ്വദേശി കണ്ണൂർ ജയിലിൽ അടിയേറ്റ് മരിച്ചു

കോളയാട് : ആലച്ചേരി സ്വദേശി കരുണാകരൻ (86) കണ്ണൂർ സെൻട്രൽ ജയിലിൽ സഹതടവുകാരൻ്റെ അടിയേറ്റ് മരിച്ചു. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിലിൽ അന്വേഷണം തുടങ്ങി.