കാരുണ്യ യാത്രയുമായി പേരാവൂരിലെ ഓട്ടോത്തൊഴിലാളികൾ

പേരാവൂർ : വയനാടിന് കൈത്താങ്ങാവാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) പേരാവൂര്‍ ഡിവിഷന്‍ കമ്മിറ്റി കാരുണ്യ യാത്ര നടത്തി. ചൊവ്വാഴ്ച സര്‍വീസ് നടത്തി കിട്ടിയ മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സി.പി.എം പേരാവൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എ. രജീഷ്, സി.ഐ.ടി.യു ഡിവിഷന്‍ പ്രസിഡന്റ് കെ.ജെ. ജോയിക്കുട്ടി, സെക്രട്ടറി പി. പ്രകാശന്‍, സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സെക്രട്ടറി പി.വി. പ്രഭാകരന്‍ എന്നിവർ സംസാരിച്ചു.