വയനാട് ദുരിതബാധിതർക്ക് അമ്പെയ്ത്ത് താരം ദശരഥ് രണ്ട് ലക്ഷം നല്കി

പേരാവൂർ : ദേശീയ അമ്പെയ്ത്ത് താരം ദശരഥ് രാജഗോപാൽ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ദേശീയ ഗെയിംസിൽ മെഡൽ നേടിയവർക്കുള്ള സർക്കാർ പാരിതോഷികമാണ് ദശരഥ് വയനാട് ദുരിതബാധിതർക്ക് വേണ്ടി നൽകിയത്.കേരളത്തിനായി അമ്പെയ്ത്തിൽ ആദ്യ വ്യക്തിഗത മെഡൽ നേടിയ താരമാണ് ദശരഥ്. 2028 ഒളിമ്പിക്‌സ് ലക്ഷ്യമിട്ടുള്ള പരിശീ ലനത്തിന് കായികോപകരണം വാങ്ങാൻ നിശ്ചയിച്ച തുകയാണ് അച്ഛൻ കെ.വി.രാജഗോപാൽ അമ്മ സീമ രാജഗോപാൽ എന്നിവരൊടൊപ്പം ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തി ദശ രഥ് നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഏറ്റുവാങ്ങി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പവിത്രൻ , ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ, ജില്ലാപഞ്ചായത്ത് അംഗം കെ.വി ബിജു, സെക്രട്ടറി ഇൻ ചാർജ് മുകുന്ദൻ എന്നിവർ സംബന്ധിച്ചു.