വയനാട് ദുരന്തത്തിൽ കൈകോർത്ത് പേരാവൂരിലെ ഹരിതകർമ സേനയും

പേരാവൂർ : വയനാട് ദുരന്ത ബാധിതർക്ക് കൈത്താങ്ങുമായി പേരാവൂരിലെ ഹരിതകർമ സേനയും. കാൽ ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഹരിതകർമസേന നൽകിയത്. തുക പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലിന് ഹരിത കർമ സേന സെക്രട്ടറി സിന്ധു രമേശനും പ്രസിഡന്റ് രജനിയും ചേർന്ന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സെക്രട്ടറി ബാബു തോമസ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാർ, അസി. സെക്രട്ടറി സിനി, ഹരിത കർമസേന അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.