Connect with us

Kerala

പുതിയ തന്ത്രവുമായി തട്ടിപ്പുകാർ; ഐ.ടി.ആർ ഫയൽ ചെയ്തവർക്ക് മുന്നറിയിപ്പ് നൽകി ആദായ നികുതി വകുപ്പ്

Published

on

Share our post

പിഴ കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31 ആയിരുന്നു. ഇനിയും ഐ.ടി.ആർ ഫയൽ ചെയ്യാത്തവർക്ക് പിഴയൊടു കൂടി ഡിസംബർ 31 വരെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം. ഫയൽ ചെയ്തവർക്ക് പലർക്കും ഇതിനകം റീഫണ്ട് ലഭിച്ചിട്ടുണ്ടാകും. ആദായ നികുതി റീഫണ്ടിൻ്റെ പേരിൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഐടിആർ ഫയൽ ചെയ്തവർ ജാഗ്രത പാലിക്കണമെന്ന് നികുതിദായകർക്ക് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം

രാജ്യത്തുടനീളം ഏഴ് കോടിയിലധികം ആളുകൾ ഐ.ടി.ആറിനായി ഫയൽ ചെയ്തിട്ടുണ്ട്. ആദായനികുതി റീഫണ്ടുകളെ കുറിച്ചുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. തട്ടിപ്പുകാർ ഹൈടെക് മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. ഉപഭോക്താക്കൾക്ക് വ്യാജ ആദായനികുതി റീഫണ്ട് സന്ദേശങ്ങൾ അയച്ച് പണം തട്ടിയെടുക്കുകയാണ് ഇവർ ചെയ്യുന്നത്.

തട്ടിപ്പ് നടത്തുന്ന രീതി

തട്ടിപ്പുകാർ ഉപയോക്താക്കൾക്ക് ഒരു ലിങ്ക് അയയ്ക്കുകയും ആ ലിങ്കിൽ ക്ലിക് ചെയ്താൽ ആദായ നികുതി റീഫണ്ട് ലഭിക്കുമെന്നുള്ള വ്യാജ സന്ദേശം അയക്കുന്നു. ഉപഭോക്താക്കൾ ലിങ്കിൽ ക്ലിക്ക് ചെയ്താലുടൻ അവരുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. വ്യാജ സന്ദേശങ്ങൾ സംബന്ധിച്ച് നികുതിദായകർക്ക് ആദായ നികുതി വകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആദായനികുതി റീഫണ്ട് എന്ന് അവകാശപ്പെടുന്ന ഒരു ലിങ്കും തുറക്കുകയോ അതിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ആദായ വകുപ്പ് മുന്നറിയിപ്പ് നൽകി. കൂടാതെ, ഒടിപി, പാൻ കാർഡ് വിവരങ്ങളും മറ്റ് അനുബന്ധ വിശദാംശങ്ങളും ഫോണിലൂടെ പങ്കിടരുതെന്നും ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐടിആർ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് സൈബർ സെൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈബർ ക്രൈം പോലീസ് പറയുന്നതനുസരിച്ച്, ഇത് ഒരു പുതിയ തട്ടിപ്പ് തന്ത്രമാണ്. ഇക്കാര്യം സുഹൃത്തുക്കളെയും പരിചയക്കാരെയും അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.


Share our post

Kerala

40 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം ഉടന്‍

Published

on

Share our post

തിരുവനന്തപുരം: ഫയര്‍മാന്‍ ട്രെയിനി, ഫയര്‍മാന്‍ (ഡ്രൈവര്‍) ട്രെയിനി ഉള്‍പ്പെടെ 40 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി. യോഗം അനുമതി നല്‍കി. ഡിസംബര്‍ 16-ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. അതിനുശേഷം ഓണ്‍ലൈനില്‍ അപേക്ഷിക്കാം. 2025 ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും.മെഡിക്കല്‍ കോളേജുകളില്‍ സ്റ്റാഫ് നഴ്സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ഭൂജല വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, ജൂനിയര്‍ ജിയോഫിസിസിസ്റ്റ് തുടങ്ങിയവയും വിജ്ഞാപനങ്ങളുടെ കൂട്ടത്തിലുണ്ട്. ജില്ലാതലത്തില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം) വിജ്ഞാപനവും പ്രസിദ്ധീകരിക്കും.കേരള ബാങ്കില്‍ ക്ലര്‍ക്ക്/കാഷ്യര്‍, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകള്‍ക്ക് സാധ്യതാപട്ടിക തയ്യാറാക്കാനും യോഗം നിര്‍ദേശിച്ചു. മെഡിക്കല്‍ കോളേജില്‍ തിയേറ്റര്‍ ടെക്നീഷ്യന്‍, ഹൗസിങ് ബോര്‍ഡില്‍ അസിസ്റ്റന്റ് തസ്തികകള്‍ക്കും സാധ്യതാ പട്ടിക തയ്യാറാക്കും. വ്യവസായവാണിജ്യ വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ചുരുക്കപ്പട്ടികയും കൃഷിവകുപ്പില്‍ മെക്കാനിക്കിന് റാങ്ക്പട്ടികയും പ്രസിദ്ധീകരിക്കാനും യോഗം നിര്‍ദേശിച്ചു.


Share our post
Continue Reading

Kerala

വിവാഹം ആര്‍ഭാടമായാല്‍ ആഡംബര നികുതിക്ക് ശുപാര്‍ശ; സ്ത്രീധനം വാങ്ങിയാല്‍ സര്‍ക്കാര്‍ ജോലികിട്ടില്ല

Published

on

Share our post

ആർഭാട വിവാഹങ്ങള്‍ക്ക് ആഡംബരനികുതി ഏർപ്പെടുത്തണമെന്ന് സംസ്ഥാന വനിതാകമ്മിഷന്റെ ശുപാർശ. വധുവിനുനല്‍കുന്ന പാരിതോഷികങ്ങള്‍ വരുമാനത്തിന്റെ നിശ്ചിതശതമാനമായിരിക്കണം.നിശ്ചിത പരിധികഴിഞ്ഞാല്‍ നികുതിയേർപ്പെടുത്തണമെന്ന് കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീധനനിരോധന നിയമം കടുപ്പിക്കണമെന്നാവശ്യപ്പെടുന്നതാണ് കമ്മിഷന്റെ പഠനറിപ്പോർട്ട്.

സ്ത്രീധന മരണങ്ങളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പുരുഷന്മാർക്ക് കേസില്‍ അന്തിമ തീരുമാനംവരെ പുനർവിവാഹം അനുവദിക്കരുതെന്നാണ് മറ്റൊരാവശ്യം. പി.എസ്.സി. അപേക്ഷകളില്‍ സ്ത്രീധനനിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്ന് രേഖപ്പെടുത്താൻ കോളവും വേണം. കേസുകളുടെ വിചാരണയും വിധിയും വൈകുന്നതിന്റെ കാരണം ഉള്‍പ്പെടെയുള്ള റിപ്പോർട്ടുനല്‍കാൻ മജിസ്ട്രേറ്റുമാരോട് ആവശ്യപ്പെടാം. സ്ത്രീധനമരണ കുറ്റങ്ങള്‍ക്ക് കഠിനശിക്ഷ ഉറപ്പാക്കാൻ നിയമഭേദഗതിക്കും കമ്മിഷൻ ശുപാർശചെയ്തു.

മറ്റ് ശുപാർശകള്‍

* സർക്കാർജോലിയില്‍ പ്രവേശിക്കുന്ന പുരുഷന്മാർ സ്ത്രീധനം വാങ്ങില്ലെന്നും പെണ്‍കുട്ടികള്‍ സ്ത്രീധനം കൊടുക്കില്ലെന്നും വകുപ്പുമേധാവിക്ക് സത്യവാങ്മൂലം നല്‍കണം

* ഹൈസ്കൂള്‍ പാഠ്യപദ്ധതിയില്‍ സ്ത്രീധനനിരോധന നിയമവും അനുബന്ധചട്ടങ്ങളും ഉള്‍പ്പെടുത്തണം

* സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണെന്ന ബോർഡ് ആഭരണശാലകളുടെ പരസ്യത്തില്‍ നിർബന്ധമാക്കണം. സിനിമാതിയേറ്ററുകള്‍, പൊതുഗതാഗത സംവിധാനം എന്നിവിടങ്ങളിലും ബോധവത്കരണം

* വിവാഹസമയത്ത് നല്‍കുന്ന സ്ത്രീധനം വധുവിന്റെയോ അനന്തരാവകാശികളുടെയോ ക്ഷേമത്തിന് എന്ന വ്യവസ്ഥയില്‍നിന്ന് ‘സ്ത്രീധനം’ എന്ന വാക്ക് ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണം

* തദ്ദേശസ്ഥാപനങ്ങളില്‍ വനിത-ശിശുവികസന വകുപ്പ്, പോലീസ്, കുടുംബശ്രീ എന്നിവയുടെ ഏകോപനത്തില്‍ സ്ത്രീധനവിരുദ്ധ സെല്‍. അതിജീവിതകള്‍ക്ക് സൗജന്യതാമസത്തിന് ഷോർട്ട് സ്റ്റേഹോം, ഷീ ലോഡ്ജ്

* ഗാർഹികപീഡനവും സ്ത്രീധനമരണവും കൈകാര്യംചെയ്യാൻ പോലീസിന് പരിശീലനം

* സമൂഹവിവാഹം പ്രോത്സാഹിപ്പിക്കണം

* അതിജീവിതകളുടെ കുട്ടികളുടെ സംരക്ഷണവും പരിചരണവും നിരീക്ഷിക്കണം

* കൂടുതല്‍ കുടുംബ-ഫാസ്റ്റ്ട്രാക്ക് കോടതികള്‍, സംസ്ഥാന-ജില്ലാ തലങ്ങളില്‍ സ്ത്രീധനമരണങ്ങളുടെ ഡേറ്റാ ബാങ്ക്, സ്കൂളുകളില്‍ ബോധവത്കരണം, സ്വയംപ്രതിരോധ പരിശീലനം

* തൊഴില്‍സാധ്യത ഉറപ്പാക്കി വിവാഹശേഷവും തുടരാൻ സൗകര്യമൊരുക്കുക.


Share our post
Continue Reading

Kerala

കുതിച്ചുയര്‍ന്ന് കേരളത്തിലെ ബാലപീഡനം;വീടുകള്‍ പോലും സുരക്ഷിതമല്ല

Published

on

Share our post

കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കുതിച്ചുയരുന്നു. സ്കൂളുകളിലും വീടുകളിലും പോലും കൊച്ചു കുട്ടികള്‍ സുരക്ഷിതരല്ലെന്ന റിപ്പോർട്ട് പുറത്ത് വിട്ട് കേരള സർക്കാർ.കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്‌, ഇത്തരം കേസുകളില്‍ 21 ശതമാനം കുട്ടികളുടെ വീടുകളിലും നാല് ശതമാനം സ്കൂളുകളിലും ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ് ഞെട്ടിക്കുന്ന വാർത്ത.’ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ (പോക്‌സോ) നിയമത്തിന് കീഴിലുള്ള 4,663 കേസുകളില്‍ 988 (21 ശതമാനം) സംഭവങ്ങള്‍ കുട്ടികളുടെ വീടുകളിലും 725 (15 ശതമാനം) പ്രതികളുടെ വീടുകളിലും 935 (20 ശതമാനം) പൊതുസ്ഥലങ്ങളിലും വച്ചാണ് നടക്കുന്നത്. റിപ്പോർട്ട് വ്യക്തമാക്കുന്നു.

173 കേസുകളില്‍ സ്‌കൂളുകളിലും 139 എണ്ണം വാഹനങ്ങളിലും 146 എണ്ണം മറ്റ് സ്ഥലങ്ങളിലും 166 സംഭവങ്ങള്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലുമായി നടന്നതായും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.2023ല്‍ കേരളത്തില്‍ ആകെ 4663 പോക്‌സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.പോലീസ് കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത്, പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ്.ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട 4,663 പോക്‌സോ കേസുകളില്‍, 4,701 കുട്ടികള്‍ അതിജീവിച്ചവരാണ്, ഇത് പല കേസുകളിലും ഒന്നില്‍ കൂടുതല്‍ ഇരകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു.’പോക്‌സോ നിയമത്തെക്കുറിച്ചും ശിശുസൗഹൃദ നടപടിക്രമങ്ങളെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കേണ്ടതിൻ്റെ ആവശ്യകതയും അവർക്ക് സ്വയം പ്രതിരോധ പരിശീലനം നല്‍കേണ്ടതിൻ്റെ ആവശ്യകതയും ഇത് എടുത്തുകാണിക്കുന്നു,’ റിപ്പോർട്ട് പറയുന്നു.


Share our post
Continue Reading

Kannur2 hours ago

ഭിന്നശേഷി ദിനാഘോഷം: കായിക മത്സരങ്ങൾ ഡിസംബർ മൂന്നിന്

IRITTY2 hours ago

ദേവസ്വം പട്ടയ കേസുകളുടെ ഹിയറിംഗ് 28 ലേക്ക് മാറ്റി

Kannur2 hours ago

ശുചിത്വ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക ഇടപെടൽ; ഹരിത പദവിയിലേക്ക് കൂടുതൽ ഇടങ്ങൾ

Kannur2 hours ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നവംബർ 28 വരെ അവസരം

THALASSERRY2 hours ago

വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി ഏകദിന ടൂർ പാക്കേജ്

Kerala3 hours ago

40 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം ഉടന്‍

Kerala3 hours ago

വിവാഹം ആര്‍ഭാടമായാല്‍ ആഡംബര നികുതിക്ക് ശുപാര്‍ശ; സ്ത്രീധനം വാങ്ങിയാല്‍ സര്‍ക്കാര്‍ ജോലികിട്ടില്ല

Kerala4 hours ago

കുതിച്ചുയര്‍ന്ന് കേരളത്തിലെ ബാലപീഡനം;വീടുകള്‍ പോലും സുരക്ഷിതമല്ല

Kerala4 hours ago

കോഴിക്കോട് നഗരത്തിലെ ലോഡ്ജ്മുറിയില്‍ യുവതി മരിച്ചനിലയില്‍

India4 hours ago

ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!