റീ ബില്‍ഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍

Share our post

റീ ബില്‍ഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തില്‍ നിന്ന് വിഹിതം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സര്‍വീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്. 10 ദിവസത്തെ ശമ്പളം നല്‍കാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്. ഉരുല്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി 1000 കോടി എങ്കിലും വരുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാന്‍ സര്‍വീസ് സംഘടനകള്‍ക്ക് ഇടയില്‍ ധാരണയായിട്ടുണ്ട്.

സാലറി ചലഞ്ച് നിര്‍ബന്ധം ആക്കരുതെന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു. ചലഞ്ച് താല്പര്യമുള്ളവര്‍ക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഗഡുക്കളായി നല്‍കാനും അവസരം നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ ഇറക്കും. അതേസമയം, 5 ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ ഫെറ്റോ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് എസ്.കെ ജയകുമാര്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളില്‍ നിന്ന് തവണകളായി നല്‍കാന്‍ സര്‍ക്കാര്‍ ഓപ്ഷന്‍ നല്‍കണമെന്നും, സ്വമേധയാ നല്‍കുന്ന സഹായത്തെ സംബന്ധിച്ച് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സ്വന്തം നിലയില്‍ തീരുമാനം എടുക്കാന്‍ അവസരം ഉണ്ടാകണമെന്നും ഫെറ്റോ ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!