Kerala
വേദനയോടെ ജന്മനാട് യാത്രാമൊഴിയേകി; ഒരേ മണ്ണിൽ ഇനി ഒന്നിച്ച് അന്ത്യവിശ്രമം
കൽപ്പറ്റ : ഉളളം നുറുങ്ങിയ വേദനയോടെ അവരിൽ എട്ട് പേർക്ക് വയനാട് യാത്രാമൊഴിയേകി. ഒരേ നാട്ടിൽ ജീവിച്ച്, ഒരുമിച്ച് ദുരന്തം കവർന്നെടുത്തവരിൽ എട്ട് പേർക്ക് ഇനി ഒന്നിച്ച് അന്ത്യവിശ്രമം. മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടൽ ജീവനെടുത്തവരിൽ തിരിച്ചറിയാത്ത എട്ട് പേരുടെ മൃതദേഹങ്ങൾ ഒരുമിച്ച് പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിൽ സംസ്കരിച്ചു. ഇനിയും ഉൾക്കൊളളാൻ കഴിയാത്ത ദുരന്തം കവർന്നവരെ കണ്ണീരോടെയാണ് നാട് യാത്രയാക്കിയത്. മേപ്പാടിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന കമ്യൂണിറ്റി ഹാളുകളിൽ നിന്നും പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചത്. സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷം എട്ട് പേർക്കും ആദരവോടെ അന്ത്യാഞ്ജലിയേകി.
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 67 മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയപ്പെടാത്തത്. അവരിൽ എട്ട് പേരെയാണ് ഒരേ മണ്ണിൽ അടക്കം ചെയ്തത്. ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലും അത് ഞങ്ങളുടെ പ്രിയപ്പെട്ടയാളാണെന്ന് തിരിച്ചറിയുമെന്ന പ്രതീക്ഷയിൽ കൃത്യമായ നമ്പറുകൾ രേഖപ്പെടുത്തിയാണ് ഓരോ മൃതദേഹവും സംസ്കരിച്ചത്. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഡി.എന്‍.എ സാംപിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും ശേഖരിച്ചു. മൃതദേഹങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങൾ പോലീസ് മേപ്പാടി പഞ്ചായത്ത് അധികൃതരെ അറിയിക്കും.
തിരിച്ചറിഞ്ഞില്ലെങ്കിലും എട്ട് പേരും അവനവന്റെ പ്രിയപ്പെട്ടവരാണോ എന്ന ആധിയിലാണ് ഓരോരുത്തതും തോരാ കണ്ണീരോടെ സംസ്കാരച്ചടങ്ങിലും സർവമത പ്രാർത്ഥനയിലും പങ്കെടുത്തത്. ക്യാമ്പുകളിൽ കഴിയുന്നവരും രാത്രി വൈകി നടന്ന സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജിബിൻ വട്ടക്കളത്തിൽ, മേപ്പാടി മാരിയമ്മൻ കോവിൽ കർമി കുട്ടൻ, മേപ്പാടി ജുമാമസ്ജിദ് ഖതീബ് മുസ്തഫൽ ഫൈസി തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, എം.ബി.രാജേഷ്, ഒ.ആർ. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ, സ്പെഷൽ ഓഫിസർ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, സബ് കലക്ടർ മിസാൽ സാഗർ ഭരത്, മതനേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി. അഴുകിത്തുടങ്ങിയ എട്ട് മൃതദേഹങ്ങൾ സംസ്കരിക്കാൻ ഒടുവിൽ തീരുമാനമായി. പുത്തുമലയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിലാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. 64 സെന്റ് സ്ഥലമാണ് ഇതിനായി ഏറ്റെടുത്തത്.
Kerala
സിവിൽ സർവീസസ് പരീക്ഷ: പ്രിലിമിനറി രണ്ട് പേപ്പർ, മെയിൻ ഒൻപത് പേപ്പർ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ടം സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയാണ്. രണ്ടാം ഘട്ടമായ സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷയ്ക്ക് അര്‍ഹത നേടുന്നവരെ കണ്ടെത്തുന്ന പരീക്ഷയാണ് പ്രിലിമിനറി പരീക്ഷ. ഇതൊരു സ്‌ക്രീനിങ് ടെസ്റ്റ് ആണ്.രണ്ടാംഘട്ടമായ സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷ, വിവിധ സര്‍വീസുകള്‍/ പോസ്റ്റുകള്‍ എന്നിവയ്ക്ക് അര്‍ഹത നേടുന്നവരെ കണ്ടെത്തുന്ന; റിട്ടണ്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റ് എന്നിവ അടങ്ങുന്നതാണ്. മേയ് 25-നാണ് പ്രിലിമിനറി പരീക്ഷ. യു.പി.എസ്.സി. പ്രസിദ്ധപ്പെടുത്തിയ 2025-ലെ പരീക്ഷാ കലണ്ടര്‍ പ്രകാരം സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷ ഓഗസ്റ്റ് 22 മുതല്‍ (അഞ്ചുദിവസം) നടക്കും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷ നവംബര്‍ 16-ന് തുടങ്ങും (ഏഴ് ദിവസം).പ്രിലിമിനറി ഘടന
200 മാര്‍ക്ക് വീതമുള്ള രണ്ടു മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് പേപ്പറുകള്‍ ഉണ്ട്. ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ക, ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ll. രണ്ടും നിര്‍ബന്ധമാണ്. പ്രിലിമിനറി പരീക്ഷയുടെ മൊത്തം മാര്‍ക്ക് 400. ആദ്യ പേപ്പറില്‍ വിവിധ മേഖലകളിലെ/ വിഷയങ്ങളിലെ ചോദ്യങ്ങളും രണ്ടാം പേപ്പര്‍, അഭിരുചി വിലയിരുത്തുന്ന ചോദ്യങ്ങളുമാണ്.
രണ്ടിലും ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലാകും ചോദ്യങ്ങള്‍. ശരിയുത്തരത്തിന് ഒരു മാര്‍ക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാല്‍ ചോദ്യത്തിനുള്ള മാര്‍ക്കിന്റെ മൂന്നില്‍ ഒന്ന് (0.33) കുറയ്ക്കും.
പ്രിലിമിനറി രണ്ടാം പേപ്പര്‍, യോഗ്യതാ സ്വഭാവമുള്ളതാണ്. ഈ പേപ്പറില്‍ നേടേണ്ട കട്ട് ഓഫ് സ്‌കോര്‍ 33 ശതമാനം മാര്‍ക്കാണ്. ഇതിനു വിധേയമായി പേപ്പര്‍ ഒന്നിന് നിശ്ചയിക്കപ്പെടുന്ന യോഗ്യതാമാര്‍ക്ക് പരിഗണിച്ച് ഫൈനല്‍ പരീക്ഷയ്ക്കു യോഗ്യത നേടുന്നവരെ കമ്മിഷന്‍ കണ്ടെത്തും.
മെയിന്‍ പരീക്ഷാ ഘടന
സിവില്‍ സര്‍വീസസ് മെയിന്‍ എഴുത്തു പരീക്ഷയ്ക്ക് മൊത്തം ഒന്‍പത് പേപ്പറുകളാണുള്ളത്. ചോദ്യങ്ങള്‍, പരമ്പരാഗത രീതിയില്‍ (കണ്‍വെന്‍ഷണല്‍ – എസ്സേ ടൈപ്പ്) ഉത്തരം നല്‍കേണ്ടതായിരിക്കും.
ഓപ്ഷണല്‍ പേപ്പര്‍
അപേക്ഷിക്കുമ്പോള്‍, തിരഞ്ഞെടുക്കുന്ന ഓപ്ഷണല്‍ പേപ്പര്‍ രേഖപ്പെടുത്തണം. താത്പര്യമുള്ള ഏതു പേപ്പറും ഓപ്ഷണല്‍ പേപ്പര്‍ ആയി തിരഞ്ഞെടുക്കാം. ഓരോ പേപ്പറിന്റെയും വിശദമായ സിലബസ് വിജ്ഞാപനത്തില്‍ ഉണ്ട്. ഇവയില്‍ ഭാരതീയ ഭാഷ, ഇംഗ്ലീഷ് എന്നീ പേപ്പറുകളില്‍ ഓരോന്നിനും 25 ശതമാനം മാര്‍ക്ക് കട്ട് ഓഫ് സ്‌കോര്‍ ആയി നിശ്ചയിച്ചിട്ടുണ്ട്.
ഫൈനല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഒഴിവുകളുടെ എണ്ണത്തിന്റെ രണ്ടിരട്ടിയോളം അപേക്ഷാര്‍ഥികളെ ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റിന് തിരഞ്ഞെടുക്കും. ഇതിന് 275 മാര്‍ക്ക് ഉണ്ടാകും. അന്തിമ റാങ്കിങ് ഫൈനല്‍ പരീക്ഷയിലെ ഏഴ് പേപ്പറുകളുടെ മാര്‍ക്കും (250 ഃ 7 = 1750) ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റ് മാര്‍ക്കും (275) ചേര്‍ത്ത് 2025-ല്‍ കണക്കാക്കി നിര്‍ണയിക്കും.
മുന്‍ ചോദ്യക്കടലാസുകള്‍
സിവില്‍ സര്‍വീസസ്/ ഫോറസ്റ്റ് സര്‍വീസ് പരീക്ഷകളുടെ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പര്‍ upsc.gov.in -ല്‍ ലഭ്യമാണ് (എക്‌സാമിനേഷന്‍ ലിങ്ക്)
ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷ
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ പ്രാഥമിക പരീക്ഷയാണ് സിവില്‍ സര്‍വീസസ് പ്രിലിമിനറി. ഇതില്‍ യോഗ്യത നേടുന്നവര്‍ക്കേ രണ്ടാം ഘട്ടമായ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) പരീക്ഷയ്ക്ക് (റിട്ടണ്‍ ആന്‍ഡ് ഇന്റര്‍വ്യൂ) അര്‍ഹത ലഭിക്കൂ. മെയിന്‍ പരീക്ഷയ്ക്ക് മൊത്തം ആറ് പേപ്പര്‍ ഉണ്ടാകും. പേപ്പര്‍ l – ജനറല്‍ ഇംഗ്ലീഷ് (300 മാര്‍ക്ക്), പേപ്പര്‍ ll – ജനറല്‍ നോളജ് (300 മാര്‍ക്ക്), പേപ്പര്‍ lll, lV, V, VI എന്നിവ ഓപ്ഷണല്‍ പേപ്പറുകളാണ്.
നല്‍കിയിട്ടുള്ള 14 ഓപ്ഷണല്‍ വിഷയങ്ങളില്‍ നിന്നും രണ്ടെണ്ണം അപേക്ഷ നല്‍കുമ്പോള്‍ തിരഞ്ഞെടുക്കണം. തിരഞ്ഞെടുത്ത ഓരോ ഓപ്ഷണല്‍ വിഷയത്തില്‍ നിന്നും രണ്ട് പേപ്പറുകള്‍ വീതം ഉണ്ടാകും. ഓരോന്നിന്റെയും പരമാവധി മാര്‍ക്ക് 200. സിലബസ് വിജ്ഞാപനത്തില്‍ ഉണ്ട്.
പേപ്പര്‍ II- ല്‍ (ജനറല്‍ നോളജ്) കമ്മീഷന്‍ നിശ്ചയിക്കുന്ന മിനിമം മാര്‍ക്ക് നേടുന്നവരുടെ പേപ്പറുകള്‍ മാത്രമേ മൂല്യനിര്‍ണയത്തിന് വിധേയമാക്കൂ. ഫൈനല്‍ പരീക്ഷയില്‍ യോഗ്യത നേടിയതായി കമ്മിഷന്‍ പ്രഖ്യാപിക്കുന്നവര്‍ക്ക് തുടര്‍ന്ന് ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റ് ഉണ്ടാകും. ഇതിന്റെ പരമാവധി മാര്‍ക്ക് 300 ആയിരിക്കും.
Breaking News
വയനാട് മാനന്തവാടിയിൽ കടുവ ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു
മാനന്തവാടി: വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ല വനമേഖലയിലെ രാധയാണ് മരിച്ചത്. ഭർത്താവ് അച്ചപ്പൻ വനംവകുപ്പ് വാച്ചറാണ്.എസ്റ്റേറ്റ് തൊഴിലാളിയായ രാധ വനത്തില്‍ കാപ്പി പറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ സ്ഥലത്തേക്ക് പുറപ്പെട്ടു. ആക്രമിച്ച കടുവ കാട് കയറിയോ എന്ന് വ്യക്തമല്ലെന്നും ജാഗ്രത വേണമെന്നും വനംവകുപ്പ് അറിയിച്ചു.
Kerala
32,438 ഒഴിവുകൾ, റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം
ദില്ലി: തൊഴിലന്വേഷകർക്ക് സന്തോഷ വാർത്ത. റെയിൽവേ ലെവൽ -1 ശമ്പള സ്കെയിലിലേക്ക് അപേക്ഷ ക്ഷണിച്ചു. 32,438 ഒഴിവുകളാണുള്ളത്. ഫെബ്രുവരി 22 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി. അസിസ്റ്റന്‍റ് ബ്രിഡ്ജ്, അസിസ്റ്റന്‍റ് ലോക്കോ ഷെഡ് (ഡീസൽ), ട്രാക്ക് മെയിന്‍റനർ, അസിസ്റ്റന്റ് സി ആൻഡ് ഡബ്ല്യു, അസിസ്റ്റന്‍റ് ഡിപ്പോ (സ്റ്റോഴ്സ്), ക്യാബിൻ മാൻ, പോയിന്‍റ്സ് മാൻ തുടങ്ങിയ തസ്തികകളിലാണ് നിയമനം. ആർ.ആർ.ബി പോർട്ടലിലെ കരിയർ വിഭാഗത്തിൽ ആർആർബി റിക്രൂട്ട്‌മെന്‍റ് 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിശദമായ നോട്ടിഫിക്കേഷൻ ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റുകൾ (പിഇടി), ഡോക്യുമെന്‍റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയ്ക്ക് ശേഷമായിരിക്കും നിയമനം. 18,000 രൂപയാണ് അടിസ്ഥാന ശമ്പളം.2025 ജനുവരി 1-ന് 18നും 36നും ഇടയ്ക്കായിരിക്കണം പ്രായം. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്സിനും വിമുക്ത ഭടന്മാർക്കും എസ്‌സി, എസ്ടി, ന്യൂനപക്ഷ വിഭാഗങ്ങൾക്കും അപേക്ഷാ ഫീസിൽ ഇളവുണ്ട്. 250 രൂപ അടച്ചാൽ മതി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു