ഡി.എൽ.എഡ് പ്രവേശനം: കരട് പട്ടിക പ്രസിദ്ധീകരിച്ചു

കണ്ണൂർ : 2024-26 വർഷത്തെ സ്വാശ്രയ (മെറിറ്റ്) ഡി.എൽ.എഡ്. കോഴ്സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റ് കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ www.ddekannur.in എന്ന വെബ്സൈറ്റിൽ ലഭിക്കും. വ്യക്തിഗത വിവരങ്ങൾ, മാർക്ക് എന്നിവയിൽ എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളവർ ഇന്ന് (ആഗസ്റ്റ് അഞ്ച്) വൈകിട്ട് നാലിന് മുമ്പായി വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ ആവശ്യമായ രേഖകൾ സഹിതം ഹാജരായി അപേക്ഷ സമർപ്പിക്കണം. ഫോണ്‍ 0497 2705149.