കെ.എസ്.ആർ.ടി.സി.യെക്കുറിച്ചുള്ള പരാതികൾ വാട്‌സാപ്പിൽ അറിയിക്കാം

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ഏത് പരാതിയും 9188619380 എന്ന വാട്‌സാപ്പ് നമ്പറിൽ അറിയിക്കാം. പരിഹാര നടപടി അഞ്ച് ദിവസത്തിനുള്ളിൽ ചീഫ് ഓഫിസിനെയും പരാതിക്കാരനെയും അറിയിക്കും. പരാതികൾ ഓരോ യൂണിറ്റിലും പ്രത്യേകം രജിസ്റ്റർ ചെയ്യും. ഇമെയിൽ പരാതികളിലും അഞ്ച് ദിവസത്തിനുള്ളിൽ നടപടി എടുക്കും.