പെരുവയിലെ ദുരിതാശ്വാസ ക്യാമ്പിൽ കോൺഗ്രസ് ഭക്ഷ്യക്കിറ്റുകൾ നല്കി

കോളയാട് : പെരുവ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭക്ഷ്യക്കിറ്റുകൾ നല്കി. വാർഡ് മെമ്പർ റോയി പൗലോസ് സ്കൂൾ പ്രഥമാധ്യാപകൻ ചന്ദ്രന് കിറ്റുകൾ കൈമാറി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാഞ്ഞരോളി രാഘവൻ, കോളയാട് മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ, സി. ഭാർഗവൻ, രാജൻ കണ്ണങ്കേരി, രജീഷ് മാറോളി, പാറ വിജയൻ, വിനോദൻ വെള്ളുക്കണ്ടി, പഞ്ചായത്ത് മെമ്പർ കെ.വി.ജോസഫ്, സുധാകരൻ മുല്ലോളി എന്നിവർ സംബന്ധിച്ചു.