വനമിത്ര അവാർഡ്: അപേക്ഷ നൽകാം

കണ്ണൂർ : ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2024-25 വർഷത്തിൽ വനമിത്ര അവാർഡ് നൽകുന്നു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കണ്ടൽ കാടുകൾ, കാവുകൾ, കാർഷികം, ജൈവ വൈവിധ്യം, ഔഷധ സസ്യങ്ങൾ തുടങ്ങിയവ പരിരക്ഷിക്കുന്നവർക്ക് ഓരോ ജില്ലയിൽ നിന്നും ഒരു അവാർഡ് വീതം നൽകും. കൂടുതൽ വിവരങ്ങൾക്ക് 9447979135 എന്ന നമ്പരിൽ ബന്ധപ്പെടുക. അവസാന തീയതി ഓഗസ്റ്റ് 31.