കർക്കിടകവാവ്; ശനിയും ഞായറും തിരുനെല്ലിക്ക് പോകാനനുവദിക്കണമെന്ന് ബി.ജെ.പി

പേരാവൂർ : കർക്കിടകവാവായതിനാൽ ശനിയും ഞായറും തിരുനെല്ലി ക്ഷേത്രത്തിലേക്ക് പാൽചുരം വഴി കടന്നു പോകാൻ വിശ്വാസികളെ അനുവദിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വയനാട് ദുരന്തം കാരണം ഇത് വഴി യാത്രാ നിയന്ത്രണമുണ്ടെങ്കിലും ബലിതർപ്പണത്തിന് പോകുന്നവർക്ക് യാത്രാ അനുമതി നൽകണമെന്ന് ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് കണ്ണൂർ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.