ശാന്തിഗിരി ദുരിതബാധിത പ്രദേശങ്ങൾ ഡെപ്യൂട്ടി കലക്ടർ സന്ദർശിച്ചു

കേളകം : ശാന്തിഗിരി ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും ജില്ലാ ഡെപ്യൂട്ടി കളക്ടർ സിരോഷ് സന്ദർശിച്ചു. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങൾ ഉടനെ പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, വൈസ് പ്രസിഡന്റ് തങ്കമ്മ മേലെകുറ്റ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി. ഗീത, ലിസി ജോസഫ്,0 എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സി.എം. ജെയിംസ്, പഞ്ചായത്തംഗങ്ങൾ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു