Connect with us

KOOTHUPARAMBA

വയനാടിലെ ദുരന്തഭൂമിയിലേക്ക് സേവാഭാരതിയും

Published

on

Share our post

കൂത്തുപറമ്പ് : സേവാഭാരതിയുടെ സന്നദ്ധസംഘം വയനാട്ടിലെ മുണ്ടക്കൈ ദുരന്ത ഭൂമിയിലേക്ക് തിരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ സേവാ പ്രമുഖ് പി. പ്രജിത്തിന്റെ നേതൃത്വത്തിൽ ആറ് ആംബുലൻസും 35 സേവാഭാരതി പ്രവർത്തകരുമാണ് കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ നിന്നും വയനാട്ടിലേക്ക് യാത്ര തിരിച്ചത്. സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി പി. സതീശൻ രക്ഷാപ്രവർത്തനത്തിനായി പോകുന്ന സന്നദ്ധ പ്രവർത്തകർക്ക് മാർഗനിർദേശം നൽകി. ആർ.എസ്.എസ് ജില്ലാ കാര്യവാഹ് സി. ഗിരീഷ്, സേവാഭാരതി ജില്ലാ സെക്രട്ടറി എൻ. ടി മനോജ്, സേവാഭാരതി കൂത്തുപറമ്പ് പ്രസിഡന്റ് സി. ഗംഗാധരൻ, സെക്രട്ടറി പി. ഷജിത്ത്,പി. ബിനോയ് എന്നിവർ സംസാരിച്ചു.


Share our post

KOOTHUPARAMBA

മൾച്ചിങ്‌ കൃഷിയിൽ കൈതേരിയിലുണ്ടൊരു പാടം

Published

on

Share our post

കൂത്തുപറമ്പ്:മൾച്ചിങ്‌ കൃഷിരീതിയിലൂടെ ജൈവപച്ചക്കറി കൃഷിയിൽ നേട്ടം കൊയ്യുകയാണ്‌ റിട്ട. അധ്യാപകൻ കൈതേരിയിലെ കുന്നുമ്പ്രോൻ രാജൻ. പാട്ടത്തിനെടുത്ത വീടിനടുത്തെ അഞ്ചേക്കർ പാടശേഖരത്തിൽ ഓണവിപണി ലക്ഷ്യമിട്ടുള്ള ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ്‌ തുടങ്ങി. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ വിരമിച്ചശേഷം ആധുനിക കൃഷിരീതികൾ സമൂഹത്തിന്‌ പകരുകയാണ്‌ രാജൻ. ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന കീടനാശിനി കലർന്ന പച്ചക്കറികൾക്ക്‌ ബദലാണ്‌ ഈ കൃഷി.
ജൈവപച്ചക്കറികൾ ഉൽപ്പാദിപ്പിച്ച്‌ പ്രദേശത്ത്‌ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. പയർ, വെണ്ട, പാവൽ, പൊട്ടിക്ക, പടവലം, ചുരങ്ങ, കക്കിരി, പച്ചമുളക്, വെള്ളരി, മത്തൻ, കുമ്പളം ഉൾപ്പെടെ പത്തിനങ്ങളാണ് ഉൽപ്പാദിപ്പിക്കുന്നത്. കളശല്യം ഒഴിവാക്കുന്നതിനാണ് മൾച്ചിങ്‌ കൃഷിരീതി തെരഞ്ഞെടുത്തത്. തുറന്നസ്ഥലത്തെ കൃത്യതാ കൃഷിയിലൂടെ മികച്ചവിളവും ലഭിക്കുന്നു. ജൈവവളങ്ങളും ജൈവകീടനാശിനികളും മാത്രമെ ഉപയോഗിക്കാറുള്ളു. വിളവെടുക്കുന്നവ കൂത്തുപറമ്പിലും പരിസരങ്ങളിലുമാണ്‌ വിറ്റഴിക്കുന്നത്.
തോട്ടത്തിൽ നേരിട്ടെത്തി വാങ്ങുന്നവരും നിരവധി. കൃഷിവകുപ്പും മാങ്ങാട്ടിടം പഞ്ചായത്തും സഹായത്തിനുണ്ട്‌. വർഷത്തിൽ മൂന്നുതവണവരെ പച്ചക്കറി കൃഷിയിറക്കുന്നു. അത്യുൽപ്പാദനശേഷിയുള്ള വിത്തുകളും കൃത്യമായ പരിചരണവും നൽകുന്നതിനാൽ മികച്ച വിളവാണ് ലഭിക്കുന്നത്.


Share our post
Continue Reading

KOOTHUPARAMBA

കൂത്തുപറമ്പ്‌ മേഖലയിൽ കോടികളുടെ നഷ്ടം

Published

on

Share our post

കൂത്തുപറമ്പ്: ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയത്തിനാണ് കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മേഖല സാക്ഷ്യം വഹിച്ചത്. കണ്ണവം വനത്തിൽ ചെമ്പുകാവ്, കൊളപ്പ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് വലിയ നഷ്ടംവരുത്തിയത്. വെള്ളം ഇരച്ചെത്തിയത് പകൽസമയത്തായതിനാൽ ജീവൻ നഷ്ടമായില്ലെങ്കിലും നൂറുകണക്കിന് കുടുംബങ്ങൾക്ക്‌ കിടപ്പാടം ഉൾപ്പെടെ ജീവനോപാധികൾ മുഴുവൻ നഷ്ടമായി. മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, മാലൂർ പഞ്ചായത്തുകളിൽ 80 കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മാങ്ങാട്ടിടത്ത് 21, ചിറ്റാരിപ്പറമ്പിൽ 10, മാലൂരിൽ എട്ടും വീടുകൾ തകർന്നു. അഞ്ചരക്കണ്ടി പുഴ കരകവിഞ്ഞൊഴുകി വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നിരവധി വ്യാപാര സ്ഥാപനങ്ങൾ നശിച്ചു. മാങ്ങാട്ടിടത്തെ നീർവേലി, മെരുവമ്പായി, കണ്ടംകുന്ന്, ആയിത്തര, മാണിക്കോത്ത് വയൽ, വെള്ളാനപ്പൊയിൽ, ചിറ്റാരിപ്പറമ്പിലെ പൂഴിയോട്, കണ്ണവം, കൈച്ചേരി, തൊടീക്കളം, മൊടോളി, കളരിക്കൽ, വട്ടോളി, ഇടുമ്പ, കോട്ടയിൽ, മുടപ്പത്തൂർ, മാലൂരിലെ ചെമ്മരം, കുണ്ടേരിപ്പൊയിൽ, നിട്ടാറമ്പ്, മുടപ്പത്തൂർ ഭാഗങ്ങൾ മുങ്ങി.

കാർഷിക മേഖലയിൽ വാൻ നാശമുണ്ടായി. മാലൂരിലും കുണ്ടേരിപ്പൊയിലിലും നേന്ത്രവാഴകൃഷി നശിച്ചു. വളർത്തുമൃഗങ്ങൾ ഒഴുകിപ്പോയി. കൈച്ചേരി പുഴയിലെ പാലം, കുട്ടപ്പാലം, നാറാണത്ത് അമ്പലത്തിന് സമീപമുള്ള നടപ്പാലം, ആയിത്തര കോൺക്രീറ്റ്‌ നടപ്പാലം എന്നിവ തകർന്നു. പൊന്നിടിഞ്ഞിമല ഇടിഞ്ഞതിനെ തുടർന്ന് മാലൂർ ടൗണിൽ വെള്ളം കയറി. റേഷൻ കടയിൽ സൂക്ഷിച്ചിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ നശിച്ചു. നീർവേലി പാലോട്ടുകുന്നിലെ 30 കുടുംബങ്ങളെ അഗ്നിരക്ഷാസേന സ്കൂബ ബോട്ട് എത്തിച്ചാണ്‌ രക്ഷപ്പെടുത്തിയത്. മിക്ക വീടുകളിലെയും ടി.വി, ഫ്രിഡ്ജ്, ഫർണിച്ചർ ഉൾപ്പെടെ ഗൃഹോപകരണങ്ങളും വസ്‌ത്രങ്ങളും മറ്റും നശിച്ചു. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. വീടുകളിൽനിന്ന് വെള്ളം ഇറങ്ങിയപ്പോൾ ഡി.വൈ.എഫ്ഐ നേതൃത്വത്തിൽ ശുചീകരിച്ചാണ്‌ പല കുടുംബങ്ങളെയും സ്വന്തം വീടുകളിലേക്ക് മാറ്റിയത്‌. തകരുകയോ വാസയോഗ്യമല്ലാതാവുകയോചെയ്ത വീടുകളിലുള്ളവർ ബന്ധുവീടുകളിൽ കഴിയുകയാണ്. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പഞ്ചായത്ത് ഓഫീസുകൾ കേന്ദ്രീകരിച്ച് റിലീഫ് സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

KOOTHUPARAMBA

കണ്ണവം മറക്കില്ല ആ ദുരന്തം; ഇന്നേക്ക് 55 വർഷങ്ങൾ

Published

on

Share our post

കണ്ണവം : കേരളം ഞെട്ടലോടെ ഓർക്കുന്ന കണ്ണവം സ്‌കൂൾ ദുരന്തത്തിന് തിങ്കളാഴ്‌ച 55 വർഷം. 1969 ജൂലൈ 22ന് കണ്ണവം യു.പി സ്‌കൂൾ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ 14 കുരുന്നു ജീവനാണ്‌ പൊലിഞ്ഞത്. പഴയ ഓല ഷെഡ്ഡിൽ നിന്നും ഓട് പാകിയ പുതിയ ക്ലാസ് മുറിയിലേക്ക്‌ മാറിയ സന്തോഷത്തിലായിരുന്നു കണ്ണവം യു.പി സ്‌കൂളിലെ നൂറ്റിയറുപതോളം കുട്ടികൾ. അന്ന്‌ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ആഹ്ലാദം പങ്കുവച്ചാണ്‌ ക്ലാസുകളിലേക്ക്‌ കയറിയത്‌.

എന്നാൽ കർക്കടകത്തിലെ തോരാമഴക്കൊപ്പമെത്തിയ ചുഴലിക്കാറ്റ് നിമിഷ നേരംകൊണ്ട്‌ എല്ലാം തകർത്തു. നാല്‌ ക്ലാസ്‌റൂം അടങ്ങിയ പുതിയ കെട്ടിടം നിലംപൊത്തി. കുട്ടികൾ ചെങ്കല്ലും മൺകട്ടയും മരത്തടികളും ഓടും അടങ്ങിയ കൂമ്പാരത്തിനടിയിൽ. പകൽ മൂന്നോടെയുണ്ടായ അപകടത്തിൽ 14 കുട്ടികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റ പലരും വർഷങ്ങളോളം ചികിത്സയിൽ കഴിയേണ്ടിവന്നു.
വൻ ശബ്ദത്തോടെയെത്തിയ ചുഴലിക്കാറ്റാണ്‌ നാശം വിതച്ചതെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ അന്നത്തെ വിദ്യാർഥികൾ ഓർത്തെടുക്കുന്നു. പ്യൂൺ കെ.പി. രാഘവൻ നിലവിളിച്ച് കണ്ണവം ബസാറിൽ പാഞ്ഞെത്തി പറഞ്ഞപ്പോഴാണ്‌ ദുരന്ത വിവരം പുറംലോകമറിഞ്ഞത്‌.

കണ്ണവം ഉൾപ്പെടുന്ന വനമേഖലയിലെ ഏക വിദ്യാലയമായിരുന്നു ഇത്‌. ആദിവാസി വിഭാഗത്തിൽനിന്നുൾപ്പെടെയുള്ള കുട്ടികളുടെ പ്രധാന പഠനകേന്ദ്രം. ഓലഷെഡ്ഡായിരുന്നപ്പോൾ മഴക്കാലത്ത്‌ ഹാജർ കുറയും. പുതിയ കെട്ടിടമായതിനാൽ ഭൂരിഭാഗം പേരും അന്ന്‌ സ്‌കൂളിലെത്തിയിരുന്നുവെന്ന്‌ അപകടത്തിൽപ്പെട്ടവർ ഓർക്കുന്നു. കണ്ണവം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലയിൽ ചില പരിഷ്‌കാരങ്ങൾ നടപ്പാക്കേണ്ടിയും വന്നു. കുരുന്നുകളുടെ വേർപാടിന്റെ വേദനയിലാണ് 55 വർഷങ്ങൾക്ക് ശേഷവും കണ്ണവം ഗ്രാമം.


Share our post
Continue Reading

Kerala49 mins ago

എന്താണ് എംപോക്സ്? ഒരു പ്രാദേശിക രോഗം ആഗോള പ്രശ്നമായതെങ്ങനെ? ലക്ഷണങ്ങളും മുൻകരുതലുകളും അറിയാം

Kerala1 hour ago

കെ.എസ്.ആർ.ടി.സി: ലാഭത്തിലോടി 73 ഡിപ്പോകൾ

KETTIYOOR2 hours ago

കെ.സി.സുബ്രഹ്മണ്യൻ നായർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ സ്ഥാനം രാജിവച്ചു

Kannur2 hours ago

തലശേരി പുന്നോലിൽ പതിനാറുകാരി ട്രെയിൻ തട്ടി മരിച്ചു

MUZHAKUNNU4 hours ago

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ഭാഗവത നവാഹ യഞ്ജം 22ന് തുടങ്ങും

Kerala4 hours ago

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം, എവിടെ എത്തിയെന്നറിയാം, ഭ‌ക്ഷണം ഓർഡർ ചെയ്യാം; എല്ലാം ഇനി ഒരു ആപ്പിൽ

Kannur4 hours ago

റബര്‍ ബോര്‍ഡ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

Kannur5 hours ago

സമൂഹമാധ്യമങ്ങൾ വഴിയുള്ള സൈബർ തട്ടിപ്പ് കൂടുന്നു

Kannur5 hours ago

വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സിയുടെ സ്‌പെഷ്യൽ ടൂർ പാക്കേജ്

Kerala5 hours ago

പ്രവാസികൾക്ക് അഞ്ചു ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റിന് ഡേറ്റ് നൽകും: മന്ത്രി ഗണേഷ് കുമാർ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!