എട്ടെടുക്കാന്‍ ഇനി എം-80 ഇല്ല

Share our post

തൃക്കാക്കര : ഗിയർ ഉള്ള ഇരുചക്രവാഹന ലൈസൻസിന് കാലിൽ ഗിയർ മാറുന്ന വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാനാകൂ എന്ന് നിഷ്കർഷിച്ചു. ഗിയർ ഇല്ലാത്തവയുടെ ലെെസൻസിന് ഗിയർ രഹിത സ്കൂട്ടറുകൾ ഉപയോഗിക്കാം. ആഗസ്‌ത്‌ ഒന്നുമുതൽ പുതിയ പരിഷ്കാരം നടപ്പാകും. ഗതാഗതവകുപ്പിന്റെ ഡ്രൈവിങ് പരീക്ഷാ പരിഷ്കാരത്തിന്റെ ഭാഗമായാണ് തീരുമാനം. കൈകൊണ്ട് ഗിയർ മാറുന്ന വാഹനത്തിൽ ഡ്രൈവിങ് പരീക്ഷ പാസാകുന്നവർ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നില്ല. കൈകൊണ്ട് ഗിയർ മാറുന്ന വാഹനങ്ങൾ രാജ്യത്ത് ഇറങ്ങാതായതിനെ തുടർന്നാണ് ഡ്രൈവിങ് പരീക്ഷയിലും ഇവ ഒഴിവാക്കുന്നത്. കാക്കനാട് ഗ്രൗണ്ടിൽ പരീക്ഷയ്ക്ക് ഉപയോഗിക്കാൻ ഡ്രൈവിങ് സ്കൂളുകാർ 20 പുതിയ വാഹനങ്ങൾ ബുക്ക് ചെയ്തുകഴിഞ്ഞു. നിലവിൽ നാല് എം-80 വാഹനങ്ങളാണ് ഉപയോഗിച്ചിരുന്നത്.

ഓർമയായി എം-80: 
അവസാനപരീക്ഷ 
ജയിച്ച് 51 പേർ

1998 മുതൽ ഇരുചക്രവാഹന ലൈസൻസിന് ‘എട്ട്’ എടുക്കാൻ ഡ്രൈവിങ് സ്കൂളുകാർ ഉപയോഗിച്ചിരുന്നത് ബജാജ് എം-80 വാഹനങ്ങളായിരുന്നു. ഭാരവും ഉയരവും കുറവായ ഈ വാഹനം കമ്പികൾക്കിടയിലൂടെ പെട്ടെന്ന് വളയ്‌ക്കാൻ കഴിയും. വലതുകൈയിൽ മാറാൻകഴിയുന്ന ഗിയറും എം-80യെ ഡ്രൈവിങ് സ്കൂളുകാരുടെ പ്രിയവാഹനമാക്കി മാറ്റി. വെസ്പ, ലാമ്പട്ര തുടങ്ങി വിസ്മൃതിയിലായ ഇരുചക്രവാഹന പട്ടികയിലേക്ക് ഇനി ബജാജ് എം-80 ഇടംപിടിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!