Connect with us

KETTIYOOR

കൊട്ടിയൂര്‍ ചെക്ക് പോസ്റ്റില്‍ ഗതാഗത നിയന്ത്രണം

Published

on

Share our post

കൊട്ടിയൂർ : വയനാട് മുണ്ടക്കൈയില്‍ ദുരന്തഭൂമിയിലേക്കുള്ള സന്ദര്‍ശനം അമിത ഗതാഗത തടസ്സമുണ്ടാക്കുന്നതായും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായും കണ്ണൂര്‍ കലക്ടര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് കൊട്ടിയൂര്‍ ചെക്ക് പോസ്റ്റില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട്ടിലേക്ക് പോവുന്നവര്‍ നിര്‍ബന്ധമായും വയനാട് താമസക്കാരാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അല്ലാത്തവരെ കൊട്ടിയൂര്‍ ചെക്ക് പോസ്റ്റില്‍ തടയുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

അതേസമയം വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവിശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ ദുരന്ത ദിവാരണ അതോറിറ്റി അറിയിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുവാൻ കണ്ണൂർ ജില്ലാ ഭരണകൂടവും, ജില്ലാ പഞ്ചായത്തും നേതൃത്വം നൽകുന്നുണ്ട്. കളക്‌ടറേറ്റിലും ജില്ലാ പഞ്ചായത്തിലും ദുരിത ബാധിതർക്ക് വേണ്ടിയുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിന് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സന്നദ്ധരായ വ്യക്തികൾക്കും സംഘടനകൾക്കും അവശ്യ വസ്‌തുക്കളായ വസ്ത്രങ്ങൾ (പുതിയത്), കുടിവെള്ളം, സാനിറ്ററി പാഡ്, പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കൾ, അരി, പയർ വർഗങ്ങൾ, തേയില പൊടി, പഞ്ചസാര, ബാറ്ററി, ടോർച്ച് മുതലായവ ഈ കേന്ദ്രങ്ങളിൽ എത്തിക്കാം. ഇത് സുരക്ഷിതമായി ദുരന്ത ബാധിതരിലേക്ക് എത്തിക്കുമെന്ന് ജില്ലാ കലക്ടർ അരുൺ.കെ.വിജയനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയും അറിയിച്ചു. കലക്ട‌റേറ്റിൽ ഇതിനായി ബന്ധപെടേണ്ട നമ്പർ 9446682300, ജില്ലാ പഞ്ചായത്തിനെ ബന്ധപെടേണ്ട നമ്പർ 9048265159.

അവശ്യ വസ്തുക്കളുമായിട്ടുള്ള ജില്ലാ പഞ്ചായത്തിന്റെ ആദ്യ വാഹനം ബുധനാഴ്‌ച ഉച്ചക്ക് 12 മണിക്ക് പുറപ്പെടും. അവശ്യ വസ്തുക്കൾ വയനാട്ടിൽ എത്തിക്കുവാൻ വ്യക്തികളും സംഘടനകളും അതിനാൽ സ്വന്തം നിലയിലുള്ള വയനാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കി കലക്‌ടറേറ്റിലോ ജില്ലാ പഞ്ചായത്തിന്റെ കേന്ദ്രത്തിലോ സാധനങ്ങൾ എത്തിച്ച് നല്‌കണമെന്ന് ഡി.ഡി.എം.എ അറിയിച്ചു.

ദുരത്ത ബാധിത മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുവാൻ സന്നദ്ധരായവർ ഔദോഗിക സംവിധാനം വഴിയെ വയനാട്ടിലേക്ക് പോകാവു എന്നും ഡി.ഡി.എം.എ അറിയിച്ചു. രക്ഷാപ്രവർത്തനം നടത്തുവാൻ സന്നദ്ധരായവർ കൊട്ടിയൂർ ചെക്ക് പോസ്റ്റിന് സമീപം എത്തിയാൽ വയനാട്ടിലെ കൺട്രോൾ റൂമിൽ നിന്ന് ആവിശ്യപ്പെടുന്ന മുറക്ക് പോകാൻ അനുവാദം നൽകുമെന്ന് ജില്ലാ പോലീസ് മേധാവി (കണ്ണൂർ റൂറൽ) എം. ഹേമലത അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പൊലീസ് മേധാവിയെയും, പേരാവൂർ ഡി.വൈ.എസ്.പി.യെയും ബന്ധപ്പെടാം. ജില്ലാ പോലീസ് മേധാവി (കണ്ണൂർ റൂറൽ) 9497996900, പേരാവൂർ ഡി.വൈ.എസ്.പി 9497990280.


Share our post

KANICHAR

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Published

on

Share our post

എം.വിശ്വനാഥൻ

കോളയാട്: സി.പി.എം പേരാവൂർ ഏരിയാ സമ്മേളനത്തിന് പൊതുസമ്മേളന വേദിയായ കോളയാട്ടെ സീതാറാം യെച്ചൂരി നഗറിൽ
സംഘാടകസമിതി ചെയർമാൻ കെ. ടി. ജോസഫ് പതാകയുയർത്തി. വിവിധ സ്മൃതികുടീരങ്ങളിൽനിന്ന് പുറപ്പെട്ട കൊടിമര, പതാക, ദീപശിഖാ ജാഥകൾ താഴെ കോളയാടിൽ സംഗമിച്ച് അത്‌ലറ്റുകൾ, റെഡ് വളണ്ടിയർമാർ എന്നിവരുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിലെത്തിച്ചു. 22 അനുബന്ധ ദീപശിഖകളും താഴെ കോളയാട് സംഗമിച്ചു. ഏരിയ സെക്രട്ടറി എം.രാജൻ അധ്യക്ഷനായി.

കൊടിമര ജാഥ ജില്ലാ സെക്രട്ടറിയേറ്റംഗം പി .ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ പി .വി. പ്രഭാകരൻ ഏറ്റുവാങ്ങി. പതാകജാഥ സംസ്ഥാന കമ്മറ്റിയംഗം ഡോ. വി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ കെ.സുധാകരൻ ഏറ്റുവാങ്ങി. ദീപശിഖാ ജാഥകൾ ജില്ലാ കമ്മറ്റിയംഗം വി. ജി .പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ജിജി ജോയ് ഏറ്റുവാങ്ങി. ശനിയാഴ്ച പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എൻ.ചന്ദ്രനും ഞായറാഴ്ച പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ.ബിജുവും ഉദ്ഘാടനം ചെയ്യും.

 


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ നെല്ലിയോടിയിൽ മധ്യവയസ്കൻ തോട്ടിൽ മരിച്ച നിലയിൽ

Published

on

Share our post

കൊട്ടിയൂർ: മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയൂർ നെല്ലിയോടി പടിഞ്ഞാറെ നഗറിലെ കല്ലംതോട്ടിൽ വിജയനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെല്ലിയോടി നഗറിലെ ആളുകളാണ് ശനിയാഴ്ച രാവിലെ തോട്ടിൽ മൃതദേഹം കണ്ടത്. കേളകം എസ്.ഐ വി.വി. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കലുങ്കിന് മുകളിൽ നിന്ന് തോട്ടിലേക്ക് വീണ് മരണപ്പെട്ടതാകാമെന്നാണ് പോലീസിൻറെ നിഗമനം.


Share our post
Continue Reading

Breaking News

കൊട്ടിയൂരിൽ മരത്തിൻ്റെ ശിഖരം തലയിലിടിച്ച് തൊഴിലാളി മരിച്ചു

Published

on

Share our post

കൊട്ടിയൂർ: കണ്ടപ്പനത്തെ ചെറുപ്ലാവിൽ ഷാജു ജോസഫ് (55) ആണ് മരം മുറിക്കുന്നതിനിടെ മരത്തിൻ്റെ ശിഖരം തലയിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം.


Share our post
Continue Reading

Kerala29 mins ago

മഞ്ഞപ്പിത്തം അതിവേഗം പടരുന്നു : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Kerala31 mins ago

സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു

Kannur3 hours ago

സി.പി.എം പേരാവൂർ ഏരിയ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

KANICHAR14 hours ago

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Kannur16 hours ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Kerala16 hours ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala16 hours ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur16 hours ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala17 hours ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala18 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!