കാർ കലുങ്കിൽ ഇടിച്ചു കയറി അപകടം; ഡി.വൈ.എഫ്.ഐ നേതാവ് ഉൾപ്പടെ രണ്ട് പേർ മരിച്ചു

ആലപ്പുഴ: കലവൂരിൽ വാഹന അപകടത്തിൽ രണ്ട് മരണം. ഡി.വൈ.എഫ്.ഐ നേതാവ് ഉൾപ്പടെ രണ്ടുപേർ മരിച്ചു. ഡി.വൈ.എഫ്.ഐ മാരാരിക്കുളം ഏരിയ സെക്രട്ടറി എം. രജീഷ്, ഡി.വൈഎഫ്.ഐ പ്രവർത്തകനായ അനന്തു എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തെങ്ങിൽ ഇടിക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.
കലവൂർ മാരൻകുളങ്ങര റോഡിലാണ് അപകടം നടന്നത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ ആസ്പത്രിയിൽ എത്തിച്ചത്. കാറിനുള്ളിൽ അഞ്ചുപേർ ഉണ്ടായിരുന്നു. ഇവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൂടിയാണ് മരിച്ച എം.രജീഷ്. വാഹനത്തിന്റെ നിയന്ത്രണം തെറ്റിയതാണ് അപകടകാരണം.