എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ സാഹിത്യോത്സവ്; ആറളം സെക്ടർ ജേതാക്കൾ

പേരാവൂർ : എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. 721 പോയിന്റ്റുകൾ നേടി ആറളം സെക്ടർ ചാമ്പ്യൻമാരായി. 545 പോയിന്റോടെ ഉളിയിലും 541 പോയിന്റ്റുകൾ നേടി ഇരിട്ടി സെക്ടറും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ആദിൽ ആറളം സർഗ പ്രതിഭയായും മുഹമ്മദ് ഉളിയിൽ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി. സമാപന സമ്മേളനത്തിൽ സഫീർ അമാനി കാഞ്ഞിലേരി, സ്വാലിഹ് മുഈനി പഴശ്ശി, സലീം അമാനി പേരാവൂർ, സാജിദ് ആറളം, ഇബ്രാഹിം പുഴക്കര തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന 130- ഓളം മത്സരങ്ങളിൽ അഞ്ഞൂറിൽപ്പരം കലാ പ്രതിഭകൾ മാറ്റുരച്ചു.