കുട്ടികള്‍ക്ക് ഹീമോഫീലിയ മരുന്ന് സൗജന്യമായി നൽകും

ഹീമോഫീലിയ ബാധിതരായ 18 വയസ്സിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് മരുന്ന് സർക്കാർ സൗജന്യമായി നൽകും. മാസത്തിൽ ഒരിക്കൽ കുത്തിവെച്ചാൽ മതിയാകും. നിലവിൽ നൽകുന്ന മരുന്ന് ആഴ്ചയിൽ രണ്ട് തവണ എടുക്കണം. 30 മില്ലി ഗ്രാമിന് 58,900 രൂപയാണ് പുതിയ മരുന്നിന്റെ വില. രോഗ തീവ്രത അനുസരിച്ച് മരുന്നിൻ്റെ അളവ് തീരുമാനിക്കും. ഹീമോഫീലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന ആശാധാര പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 300 കുട്ടികൾക്ക് പ്രയോജനം ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. എമിസിസുമാബ് ചികിത്സ 2021 മുതൽ തിരഞ്ഞെടുത്ത രോഗികൾക്ക് നൽകുന്നുണ്ട്.