ഹജ്ജ് തീർഥാടകർ വിസ കാലാവധി തീരും മുമ്പ് സഊദിയിൽ നിന്ന് മടങ്ങണം; മുന്നറിയിപ്പുമായി മന്ത്രാലയം

റിയാദ്: ഹജ്ജ് വിസയുമായി എത്തുന്നവർ വിസ കാലാവധി തീരുംമുമ്പ് സഊദി അറേബ്യയിൽ നിന്ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം മുന്നറിയിപ്പു നൽകി.അനുവദിച്ച സമയത്തിനുള്ളിൽ രാജ്യത്ത് നിന്ന് പേകാതിരുന്നാൽ നിയമലംഘനമായി കണക്കാക്കും. ശിക്ഷാവിധി ആവശ്യപ്പെടുന്ന നിയമലംഘനമാണെന്നും മന്ത്രാലയം അറിയിച്ചു.നിയമ ലംഘനത്തിന് മുതരുന്നതിനേക്കാൾ വിസ കാലവധി തീരുന്നതിന് മുമ്പ് പുറപ്പെടുന്നതാണ് ഏറ്റവും മികച്ച രീതി. ഹജ്ജ് വിസ ഹജ്ജിന് മാത്രമായുള്ളതാണ്.ആ വിസ സഊദിയിൽ ജോലി ചെയ്യാനുള്ളതല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.