അടക്കാത്തോടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച

കേളകം : അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മഴക്കാല രോഗ നിർണയ സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച (28/7) നടക്കും. രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒന്ന് വരെ അടക്കാത്തോട് നൂറുൽ ഹുദാ മദ്രസ ഹാളിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പ് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്യും. വിദഗ്ദ ഡോക്ടർമാരുടെ സേവനം ലഭ്യമാണന്ന് സംഘാടകർ അറിയിച്ചു.