പേരാവൂർ-നിടുംപൊയിൽ റോഡിലെ മരം മുറിച്ചു മാറ്റി

പേരാവൂർ: നിടുംപൊയിൽ റോഡിൽ പോലീസ് സ്റ്റേഷനു സമീപം അപകടാവസ്ഥയിലായിരുന്ന കൂറ്റൻ മരം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസം ന്യൂസ് ഹണ്ടിൽ നൽകിയ വാർത്തയെ തുടർന്ന് പൊതുമരാമത്ത് വകുപ്പധികൃതരെത്തി മരം പരിശോധിക്കുകയും മുറിച്ചു മാറ്റാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് വാർഡ് മെമ്പർ എം.ശൈലജയുടെ നേതൃത്വത്തിൽ മരം പൂർണമായും മുറിച്ചു നീക്കി അപകടാവസ്ഥ ഒഴിവാക്കിയത്.