മാരത്തൺ, ഫ്ലാഷ് മോബ്, ക്വിസ് മത്സരങ്ങൾ

Share our post

കണ്ണൂർ : കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് എന്നിവ ചേർന്ന് വിദ്യാർഥികൾക്ക് എയ്ഡ്‌സ് ബോധവൽക്കരണം നൽകുന്നതിനായി ജില്ലാതല മത്സരങ്ങൾ നടത്തും. 17- 25 പ്രായപരിധിയിൽ ഉള്ളവർക്ക് മാരത്തൺ, 17-25 വയസ്സിനിടെ പ്രായമുള്ള കോളേജ് വിദ്യാർഥികൾക്ക് ഫ്ലാഷ് മോബ്, 8, 9, 11 ക്ലാസ് കുട്ടികൾക്കായി ക്വിസ് മത്സരം എന്നിവയാണ് സംഘടിപ്പിക്കുക. മാരത്തൺ മത്സരത്തിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5000, 3000, 2000 രൂപയും ഫ്ലാഷ് മോബിൽ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനക്കാർക്ക് യഥാക്രമം 5000, 4500, 4000, 3500, 3000 രൂപയും ക്വിസ് മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 6000, 5000, 4000 ക്യാഷ് അവാർഡ് നൽകും. മാരത്തൺ, ക്വിസ് മത്സരത്തിലെ ആദ്യ സ്‌ഥാനം നേടുന്നവർക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. സ്കൂൾ തലത്തിൽ വിജയിക്കുന്ന രണ്ട് പേരടങ്ങിയ ടീമാണ് ജില്ലാ തല ക്വിസ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9400207026, 6282805586 നമ്പറുകളിൽ ജൂലൈ 25-ന് മുമ്പായി ബന്ധപ്പെടുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!