PERAVOOR
പി.എസ്.എഫ് ഒളിമ്പിക് റൺ-2024 വ്യാഴാഴ്ച പേരാവൂരിൽ

പേരാവൂർ: പാരിസ് ഒളിമ്പിക്‌സിന്റെ ഭാഗമായുള്ള പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ ഒളിമ്പിക് റൺ 2024 (നാലു കിലോമീറ്റർ) വ്യാഴാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകിട്ട് അഞ്ചിന് ജിമ്മി ജോർജ് അക്കാദമിയിൽ പേരാവൂർ സബ് ഇൻസ്‌പെക്ടർ ജാൻസി മാത്യുവും പേരാവൂർ ഇടവക വികാരി ആർച്ച് പ്രീസ്റ്റ് മാത്യു തെക്കേമുറിയും ഫ്‌ളാഗ് ഓഫ് ചെയ്യും. അക്കാദമിയിൽ നിന്നാരംഭിച്ച് ചെവിടിക്കുന്ന്, പേരാവൂർ ടൗൺ, കുനിത്തല മുക്ക്, മുള്ളേരിക്കൽ, ഫയര്‍സ്റ്റേഷൻ റോഡ് വഴി ജിമ്മി ജോർജ് അക്കാദമിയിൽ അവസാനിക്കും.
വിവിധ സംഘടനകളുടെയും സ്‌കൂളുകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന ഒളിമ്പിക്ക് റൺ 2024-ൽ ആദ്യം ഫിനിഷ് ചെയ്യുന്ന 10 പുരുഷ-വനിതാ കായിക താരങ്ങൾക്ക് പ്രൈസ് മണി ഉണ്ടായിരിക്കും. പി.എസ്.എഫ് ജനറൽ സെക്രട്ടറി എം.സി.കുട്ടിച്ചൻ, ട്രഷറർ പ്രദീപൻ പുത്തലത്ത്, വൈസ്.പ്രസിഡന്റ് ഡെന്നി ജോസഫ്, ജോ.സെക്രട്ടറി കെ.അനൂപ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
PERAVOOR
അണ്ടർ-17 ഓപ്പൺ ആൻഡ് ഗേൾസ് സെലക്‌ഷൻ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച പേരാവൂരിൽ

പേരാവൂർ: ജില്ലാ അണ്ടർ-17 ഓപ്പൺ ആൻഡ് ഗേൾസ് സെലക്‌ഷൻ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച രാവിലെ 10ന് തൊണ്ടിയിൽ ചെസ് കഫെയിൽ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി വി. എൻ.വിശ്വനാഥൻ മുഖ്യാതി ഥിയാവും.
PERAVOOR
സി.പി.ഐ പേരാവൂർ മണ്ഡലം സമ്മേളനം മുഴക്കുന്നിൽ

പേരാവൂർ : സി.പി.ഐ പേരാവൂർ മണ്ഡലം സമ്മേളനം മെയ് 10,11(ശനി, ഞായർ) ദിവസങ്ങളിൽ മുഴക്കുന്നിൽ നടക്കും. ശനിയാഴ്ച രണ്ട് മണി മുതൽ മുൻകാല നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ നിന്ന് പതാക ജാഥകൾ തുടങ്ങും. കൊട്ടിയൂർ, കണിച്ചാർ, പേരാവൂർ, മുരിങ്ങോടി എന്നിവിടങ്ങളിൽ നിന്നുള്ള സ്മൃതി പതാക ജാഥകൾ മുഴക്കുന്ന് കടുക്കാപാലത്ത് സംഗമിക്കും. തുടർന്ന് പ്രകടനത്തിനു ശേഷം അഞ്ച് മണിക്ക് മുഴക്കുന്ന് കാനം രാജേന്ദ്രൻ നഗറിൽ പൊതു സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ അസി. സെക്രട്ടറിമാരായ എ. പ്രദീപൻ, കെ. ടി.ജോസ്, ജില്ലാ എക്സി. അംഗം അഡ്വ. വി. ഷാജി, സി. കെ. ചന്ദ്രൻ എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച രാവിലെ പ്രതിനിധി സമ്മേളനം സംസ്ഥാന എക്സി. അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.പി ഷൈജൻ, ഒ കെ ജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
PERAVOOR
പേരാവൂർ സെയ്ൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

പേരാവൂർ: സെയ്ൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ കൂട്ടയോട്ടവും വിവിധ ക്യാമ്പുകളുടെ ഉദ്ഘാടനവും നടന്നു. പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ പി.ബി.സജീവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു തെക്കേമുറി അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ രാജു ജോസഫ്, കെ. വി.ബാബു, പ്രഥമാധ്യാപകൻ സണ്ണി.കെ. സെബാസ്റ്റ്യൻ,സന്തോഷ് കോക്കാട്ട്, പ്ലാസിഡ് ആൻറണി, ജാൻസൺ ജോസഫ്, കെ. ജെ. സെബാസ്റ്റ്യൻ , കെ.പ്രദീപൻ, തങ്കച്ചൻ കോക്കാട്ട് എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്