പറശ്ശിനിക്കടവ്-മാട്ടൂൽ ബോട്ട് സർവീസ് ഒരാഴ്ച മുടങ്ങും

പറശ്ശിനി : ജലഗതാഗത വകുപ്പിന്റെ പറശ്ശിനിക്കടവ് – മാട്ടൂൽ ബോട്ട് സർവീസ് ഒരാഴ്ച മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇതേ റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ബോട്ട് താത്‌കാലികമായി മാട്ടൂൽ – അഴീക്കൽ ഫെറി റൂട്ടിൽ സർവീസ് നടത്തും. ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബോട്ടിന് അറ്റകുറ്റപ്പണി ഉള്ളത് കൊണ്ടാണ് സർവീസിൽ മാറ്റം വരുത്തുന്നത്.