ഗുരുധർമ പ്രചരണ സഭ പേരാവൂർ മണ്ഡലം കമ്മിറ്റി

പേരാവൂർ: ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ഗുരുധർമ പ്രചരണ സഭ പേരാവൂർ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ജി.ഡി.പി.എസ് കേന്ദ്ര ഉപദേശക സമിതി ചെയർമാൻ അഡ്വ.പി.എം. മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമോത്സവ് ഡോ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അംബികാനന്ദ സ്വാമികൾ മുഖ്യ പ്രഭാഷണം നടത്തി.
സി. ജയചന്ദ്രബോസ്, എം. സുജിത്ത്, കെ.കെ. മോഹൻദാസ്, സി.ടി. അജയകുമാർ, പി.കെ. ഗൗരി, ഡോ. സുരേന്ദ്ര ബാബു, ബിജു പയ്യന്നൂർ, മന്മഥൻ മുണ്ടപ്ലാക്കൽ, എം.കെ. മോഹൻ ദാസ് എന്നിവർ സംസാരിച്ചു.