മണത്തണ സഹകരണ ബാങ്കിൽ ഗൃഹ നിക്ഷേപ പദ്ധതി തുടങ്ങി

പേരാവൂർ: മണത്തണ സർവീസ് സഹകരണ ബാങ്ക് വാർഷികാഘോഷത്തിന്റെ ഭാഗമായി ഗൃഹ നിക്ഷേപ പദ്ധതിയും സ്നേഹനിധിയും തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.വി.പ്രഭാകരൻ അധ്യക്ഷനായി. ഇരിട്ടി അസി. രജിസ്ട്രാർ ടി.ജി. രാജേഷ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ, യൂണിറ്റ് ഇൻസ്പെക്ടർ കെ. സമീറ, ടി. വിജയൻ, കെ.എ. രജീഷ്, വി. പദ്മനാഭൻ, സുഭാഷ്, പൂക്കോത്ത് സിറാജ്, ബിന്ദു സോമൻ, ബാങ്ക് വൈസ് പ്രസിഡൻ്റ് സി.വി. രാമൻ, ബാങ്ക് സെക്രട്ടറി കെ. ഗൗരി തുടങ്ങിയവർ സംസാരിച്ചു.