മുതിർന്ന സി.പി.എം നേതാവ് എസ്.എസ് പോറ്റി അന്തരിച്ചു

തിരുവനന്തപുരം : മുതിർന്ന സി.പി.എം നേതാവും സി.ഐ.ടിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എസ്. എസ് പോറ്റി (92) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖം മൂലം ശനിയാഴ്ച്ച രാവിലെ ആറുമണിക്ക് സംസ്കൃത കോളേജിന് പുറകുവശത്തുള്ള (സ്പെൻസർ ജംഗ്ഷൻ) വസതിയിലായിരുന്നു അന്ത്യം.
തിരുവനന്തപുരത്തെ സി.ഐ.ടിയു. തൊഴിലാളി സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു. ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ സ്ഥാപക പ്രസിഡന്റ്, ചാല ഏര്യാകമ്മിറ്റി മുൻ സെക്രട്ടറി, കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം, കെ.എ.എൽ മുൻ ബോർഡംഗം, സി.ഐ.ടിയു തിരുവനന്തപുരം ജില്ലാ മുൻ സെക്രട്ടറി, ക്ലേ വർക്കേഴ്സ് യൂണിയൻ, ടി.ആർ.ഡബ്ല്യു എംപ്ലോയീസ് അസോസിയേഷൻ, കേരള ആട്ടോമൊബൈൽസ് എംപ്ലോയ്മെന്റ് യൂണിയൻ, തിരുവനന്തപുരം ടെക്സ്റ്റയിൽ വർക്കേഴ്സ് യൂണിയൻ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചു. മൃതദേഹം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മേട്ടുക്കട പാർടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം കഴിഞ്ഞ് നാല് മണിക്ക് ശാന്തികവാടത്തിൽ സംസ്കരിക്കും.ഏജീസ് ഓഫീസ് ജീവനക്കാരിയും വർക്കിംഗ് വിമൻസ് അസോസിയേഷൻ നേതാവുമായിരുന്ന പരേതയായ ഗിരിജ പോറ്റിയാണ് ഭാര്യ. മക്കൾ: ജി സുജ (സയൻ്റിസ്റ്റ്, സി.ടി.സി.ആർ.ഐ) ജി സജിത (ഗ്രൂപ്പ് ഡയറക്ടർ, ഐ.എസ്ആർ.ഒ) മരുമക്കൾ : എം ജി പ്രദീപ്, ജി വിജയകുമാർ.