നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം, മുന്നറിയിപ്പുമായി കേരളാ പൊലീസ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Share our post

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകൾ പണ്ട് കേട്ടതുപോലെയല്ല. വലിയ നെറ്റ് വര്‍ക്കായി കോടികളുടെ തട്ടിപ്പുകളാണ് ഇത്തരം സംഘങ്ങൾ തട്ടിയെടുക്കുന്നത്. ഇത്തരം സംഭവങ്ങൾ കേരളത്തിൽ നിരന്തരം വാര്‍ത്തയാവുകയാണ്. വെര്‍ച്ച്വൽ അറസ്റ്റും ഹാക്കിങ്ങും തുടങ്ങി ഒന്നു മാറുമ്പോൾ അടുത്തത് എന്ന നിലയിൽ നിരവധി പരാതികളാണ് ഉയര്‍ന്നുവരുന്നത്. ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ഇത്തരം ഭൂരിഭാഗം തട്ടിപ്പുകളിൽ നിന്നും രക്ഷ നേടാൻ കഴിയുമെന്ന് കേരളാ പൊലീസ് ഓര്‍മിപ്പിക്കുന്നു.

സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യം ഒഴിവാക്കാനായി ‘ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം’ എന്ന ആമുഖത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കേരളാ പൊലീസ്. കേൾക്കുമ്പോൾ ലളിതമായ കാര്യമെന്ന് തോന്നിയാലും ഇത് ഒരുപക്ഷെ നമ്മളെ വലിയ സൈബര്‍ തട്ടിപ്പുകളിൽ നിന്ന് അകറ്റി നിര്‍ത്താൻ സഹായകമാകും.

നിര്‍ദേശങ്ങൾ ഇവയാണ്

മൊബൈൽ ഫോൺ നമ്പർ തന്നെ പാസ്സ്‌വേഡ്‌ ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക.

പാസ്സ്‌വേഡ്‌ അക്ഷരങ്ങളും (A to Z & a to z), സ്പെഷ്യൽ ക്യാരക്ടറുകളും(!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും(0,1,2,3,4….9) ഉൾപ്പെടുത്തിയുള്ളവയായിരിക്കണം.

കുറഞ്ഞത് എട്ട് ‘ ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം.

വിശ്വസനീയമായ ഡിവൈസുകളിൽ മാത്രം അക്കൗണ്ട് ലോഗിൻ ചെയ്യുക.

തേര്‍ഡ് പാര്‍ട്ടി ആപ്പുകളിൽ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക.

വിശ്വസനീയമല്ലാത്ത തേര്‍ഡ് പാര്‍ട്ടി ആപ്പുകൾക്ക് അക്കൗണ്ട് ആക്സസ് കൊടുക്കാതിരിക്കുക.

ഗൂഗിൾ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം.

ഹാക്ക് ചെയ്യപ്പെട്ടാൽ ഉടനടി ഇമെയിൽ പരിശോധിച്ചാൽ ഇമെയിൽ സേവനദാതാവിൽ നിന്ന് അലേർട്ട് മെസ്സേജ് വന്നതായി കാണാം. അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. നടപടി സ്വീകരിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!