പ്ലസ് വൺ സ്കൂൾ മാറ്റം: തിങ്കളാഴ്ച അറിയാം

Share our post

ഹരിപ്പാട്: പ്ലസ് വൺ മെറിറ്റിൽ പ്രവേശനം നേടിയവർക്ക് സ്കൂളും വിഷയവും മാറാനുള്ള അപേക്ഷയനുസരിച്ചുള്ള പട്ടിക തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തും. ഇതനുസരിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്കൂളിൽ ചേരാം. സ്കൂളും വിഷയവും മാറുന്നതിനുള്ള അപേക്ഷ പരിഗണിച്ചശേഷം ഒഴിവുള്ള സീറ്റിലേക്കാണ് രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് നടത്തുന്നത്. ഇതിന്റെ വിവരങ്ങൾ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഹയർ സെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. തുടർന്ന്, രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് നടത്തും. അവസാനഘട്ടത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് തത്സമയ പ്രവേശനത്തിലൂടെ ഒഴിവുള്ള സീറ്റു നികത്തും. 31-ന് പ്രവേശന നടപടി പൂർത്തിയാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!