India
അർജുന് വേണ്ടി കാത്തിരിപ്പ് തുടരുന്നു; തിരച്ചിൽ പുനരാരംഭിച്ചു

അങ്കോള (ഉത്തര കർണാടക) : കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽപെട്ട് ലോറിയടക്കം കാണാതായ മലയാളി യുവാവിനായുള്ള കാത്തിരിപ്പ് തുടരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു. ദുരന്തം നടന്ന് നാല് ദിവസമായിട്ടും മണ്ണിനടിയിൽപെട്ടുവെന്ന് കരുതുന്ന ലോറി പോലും കർണാടക സർക്കാരിന് കണ്ടെത്താനായില്ല. അർജുന്റെ ബന്ധുക്കളെത്തി പരാതി പറഞ്ഞിട്ടും അവർ അനങ്ങിയില്ല. വെള്ളിയാഴ്‌ച രാവിലെ കേരളസർക്കാർ ഇടപെട്ടശേഷമാണ് രക്ഷാപ്രവർത്തനം അൽപമെങ്കിലും ഊർജിതമായത്.
ദേശീയപാത 66ൽ അങ്കോളയ്‌ക്കടുത്ത് ഷിരൂരിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയാണ് കാണാതായത്. കേരള സർക്കാരിന്റെ സമ്മർദ്ദത്തെത്തുടർന്ന് ജി.പി.എസ് മുഖാന്തരം തിരച്ചിൽ നടത്തിയപ്പോഴാണ് മണ്ണിനടിയിൽ ലോറിയുള്ളതായി സൂചന ലഭിച്ചത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് സ്ഥലം കേന്ദ്രീകരിച്ച് ടിപ്പർ ലോറികളിൽ മണ്ണ് നീക്കുകയാണിപ്പോൾ. ചൊവ്വാഴ്ച രാവിലെ എട്ടരക്കാണ് മണ്ണിടിച്ചിലുണ്ടായത്. അർജുൻ മണ്ണിനടിയിലാണെന്ന് പുറംലോകമറിഞ്ഞത് 73 മണിക്കൂർ കഴിഞ്ഞാണ്. വെള്ളി രാവിലെ അർജുന്റെ വീട്ടുകാരുടെ സങ്കടമറിഞ്ഞ് സംസ്ഥാന സർക്കാർ ഇടപെട്ടപ്പോഴാണ് കർണാടകം സംഭവം ഗൗരവത്തിലെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കർണാടക സർക്കാരുമായി അടിയന്തിരമായി ഇടപെട്ടുവരികയാണ്.
ബംഗളൂരുവിൽ നിന്നെത്തിയ എൻ.ഡി.ആർ.എഫ് സംഘവും ഫയർഫോഴ്‌സും പൊലീസും വ്യാഴവും വെള്ളി ഉച്ചവരെയും അർജുനായി ഗംഗാവാലി പുഴയിൽ തിരച്ചിൽ നടത്തി. രക്ഷാപ്രവർത്തനത്തിന് തടസ്സമായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മൂന്നാൾ പൊക്കത്തിൽ മണ്ണ് ഇപ്പോഴും റോഡിലുണ്ട്. മണ്ണിടിച്ചിൽ തുടരുന്നത് ആശങ്കയുണ്ടാക്കുന്നു. വെള്ളി ഉച്ചക്കു ശേഷം റോഡ് അടച്ചിട്ടാണ് രക്ഷാപ്രവർത്തനം. രാത്രി ഒമ്പതോടെ തെരച്ചിൽ നിർത്തുകയായിരുന്നു.
സമ്മർദം ചെലുത്തി സംസ്ഥാന സർക്കാർ
കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കണമെന്ന് അഭ്യർഥിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ആവശ്യമായ ഇടപെടൽ നടത്താൻ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ ചുമതലപ്പെടുത്തി. കർണാടക സർക്കാരുമായും അങ്കോളയുൾപ്പെടുന്ന ഉത്തര കന്നഡ ഡെപ്യൂട്ടി കമീഷണർ, ജില്ലാ പൊലീസ് മേധാവി എന്നിവരുമായി ചീഫ് സെക്രട്ടറി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും റവന്യു– ഗതാഗത മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും ചർച്ചകൾ നടത്തി.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് കേരളത്തിൽനിന്ന് എൻ.ഡി.ആർ.എഫ്, നേവി സംഘങ്ങളെ അയയ്‌ക്കാനും നടപടിയെടുത്തു. ആവശ്യമായ ഇടപെടലിന് കാസർകോട് കലക്ടറെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ നിയോഗിച്ചിരുന്നു. കാണാതായ അർജുൻ കോഴിക്കോട് സ്വദേശിയായതിനാൽ ഏകോപനത്തിന് കോഴിക്കോട് കലക്ടറെ മന്ത്രി പി.എ. മുഹമ്മദ് റിയാസും ചുമതലപ്പെടുത്തി. മന്ത്രി എ.കെ. ശശീന്ദ്രൻ അർജുന്റെ കുടുംബത്തെ സന്ദർശിച്ച് എല്ലാ സഹായവും ഉറപ്പുനൽകി.
India
വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസ സുപ്രീംകോടതിയില്‍. കേരളത്തില്‍ നിന്നും നിയമത്തെ പിന്തുണച്ച് സുപ്രീംകോടതിയെ പിന്തുണയ്ക്കുന്ന ആദ്യ സംഘടനയാണിത്. വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കാസയും കക്ഷി ചേര്‍ന്നത്. മുനമ്പത്തെ 610 കുടുംബങ്ങളുടെ പ്രശ്‌നം വഖഫ് നിയമം മൂലമല്ല സംഭവിച്ചതെന്ന് വരുത്തി തീര്‍ത്ത് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള മുസ്ലിംലീഗിന്റെ ശ്രമത്തെ തടയുവാനും ഭേദഗതി റദ്ദാക്കരുത് എന്ന് ആവശ്യപ്പെട്ടുമാണ് കാസ സുപ്രീംകോടതിയെ സമീപിച്ചത്കാസയ്ക്കുവേണ്ടി അഡ്വക്കേറ്റ് കൃഷ്ണരാജ്, അഡ്വക്കേറ്റ് ടോം ജോസഫ് എന്നിവര്‍ ഹാജരാവും. മുസ്ലീം ലീഗിന് പുറമെ കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, നടന്‍ വിജയ്യുടെ ടിവികെ, ആര്‍ജെഡി, ജെഡിയു, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം, എഎപി തുടങ്ങിയ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും നിയമ ഭേദഗതിയെ എതിര്‍ത്ത് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി, ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്‍, തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, ആര്‍ജെഡി എംപിമാരായ മനോജ് കുമാര്‍ ഝാ, ഫയാസ് അഹമ്മദ്, കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ് തുടങ്ങി നിരവധി വ്യക്തികളും ബില്ലിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിക്കാരില്‍ ഉള്‍പ്പെടുന്നു. മത സംഘടനകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനി എന്നിവരും നിയമത്തെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയിട്ടുണ്ട്.
India
പരിസ്ഥിതി സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷിക്കാന്‍ തങ്ങള്‍ ഏതറ്റംവരേയും പോകുമെന്ന് സുപ്രീംകോടതി. ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപത്തെ 400 ഏക്കറിലെ മരംമുറി വിഷയത്തില്‍ പൂര്‍ണമായും തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശമുണ്ടായത്. പ്രദേശത്തെ മരങ്ങളുടെ എണ്ണം എങ്ങനെ വര്‍ധിപ്പിക്കാമെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു.ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപം 400 ഏക്കറിലെ മരം മുറിക്കുന്നത് ഏപ്രില്‍ മൂന്നിന് സുപ്രീംകോടതി തടഞ്ഞിരുന്നു. വലിയ തോതില്‍ ഇവിടെ മരംമുറി നടന്നതായ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമായിരുന്നു നടപടി. മരംമുറിക്കെതിരേ സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. കാഞ്ച ഗച്ചിബൗളി ഗ്രാമത്തിലാണ് ഐടി വികസന പദ്ധതിക്കായി തെലങ്കാന വ്യവസായിക അടിസ്ഥാനസൗകര്യ കോര്‍പ്പറേഷന്‍ വഴി സര്‍ക്കാര്‍ 400 ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തുന്നത്. ഇതിനുവേണ്ടി വ്യാപകമായി മരംമുറിച്ചുതുടങ്ങിയതോടെയാണ് പ്രതിഷേധമുയര്‍ന്നത്. പ്രദേശത്തെ വന്യജീവികളെ എങ്ങനെ സംരക്ഷിക്കാമെന്ന് പരിശോധിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
India
കേന്ദ്ര സർക്കാരിന്റെ അപേക്ഷ, ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു

റിയാദ്: ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു. 10,000 പേർക്ക് കൂടിയാണ് ഹജ്ജിന് അവസരം അനുവദിച്ചത്. ഇതോടെ ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ എണ്ണം 175,025 ആയി ഉയർന്നു. കേന്ദ്ര സർക്കാരിന്റെ അപേക്ഷയെ തുടർന്നാണ് എണ്ണം കൂട്ടിയത്. ഇന്ത്യയിൽനിന്നുള്ള വാർഷിക ഹജ്ജ് ക്വാട്ട 2014-ലെ 136,020-ൽനിന്ന് 2025-ൽ എത്തുമ്പോൾ 175,025 ആയി വർധിച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പറഞ്ഞു. ഇതിൽ 1,22,518 തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. ബാക്കിയുള്ളവ സ്വകാര്യ ഹജ് ഗ്രൂപ്പുകൾക്കാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്