മുംബൈ സര്‍വകലാശാലയില്‍ അധ്യാപക ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് മുംബൈ സര്‍വകലാശാല. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് muappointment.mu.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 152 ഒഴിവുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. 2024 ഓഗസ്റ്റ് 7 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി.
ഒഴിവുകള്‍ ഇങ്ങനെ
1) ഡീന്‍ ഓഫ് ഫാക്കല്‍റ്റീസ്: 4 ഒഴിവുകള്‍
2) പ്രൊഫസര്‍: 21 ഒഴിവുകള്‍
3) അസോസിയേറ്റ് പ്രൊഫസര്‍/ ഡെപ്യൂട്ടി ലൈബ്രേറിയന്‍: 54 ഒഴിവുകള്‍
4) അസിസ്റ്റന്റ് പ്രൊഫസര്‍/ അസിസ്റ്റന്റ് ലൈബ്രേറിയന്‍: 73 ഒഴിവുകള്‍
യോഗ്യതയുമായി ബന്ധപ്പെട്ട വിവങ്ങള്‍ അറിയാം. രജിസ്ട്രാര്‍, യൂണിവേഴ്സിറ്റി ഓഫ് മുംബൈ, റൂം നമ്പര്‍.25, ഫോര്‍ട്ട്, മുംബൈ-400032 എന്ന വിലാസത്തിലേക്കാണ് പൂരിപ്പിച്ച അപേക്ഷകള്‍ അയ്ക്കേണ്ടത്. അപ്ലിക്കേഷന്‍ ഫോമിനൊപ്പം ബയോഡേറ്റയും ഉദ്യോഗാര്‍ഥികള്‍ നല്‍കണം.