കണ്ണൂർ സർവകലാശാല വാർത്തകൾ

Share our post

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയം. 
  • രണ്ടാം സെമസ്റ്റർ എം.എസ്.സി മൈക്രോ ബയോളജി, ബയോ ടെക്നോളജി (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ 22 മുതൽ 26 വരെ അതത് കോളേജുകളിൽ നടത്തും. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ.
  • നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ ക്യാമ്പസിലെ മലയാള വിഭാഗത്തിൽ എം.എ. മലയാളം പ്രോഗ്രാമിന് ജനറൽ, ഇ.ഡബ്ല്യു.എസ്, എസ്.സി, എസ്.ടി, മുസ്‌ലിം, എസ്.ഇ.ബി.സി – ഒ.ബി.എക്‌സ് വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ 22-ന് രാവിലെ 10.30-ന് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് ഹാജരാകണം. ഫോൺ: 8606050283, 9497106370.
  • പാലയാട് ക്യാമ്പസിൽ ഐ.ടി എജുക്കേഷൻ സെന്ററിലെ എം.സി.എ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. തത്സമയം 22 -ന് രാവിലെ 10-ന്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പാലയാട് ക്യാമ്പസിലെത്തണം.
  • പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിലെ എം.എ ഇക്കണോമിക്‌സ് പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 22 -ന് രാവിലെ 10-ന് പഠന വകുപ്പിൽ എത്തണം.
  • താവക്കര ക്യാമ്പസിലെ ലൈബ്രറി & ഇൻഫർമേഷൻ സയൻസ് പഠന വകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി & ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 20-ന് രാവിലെ 10.30-ന് പഠന വകുപ്പിൽ എത്തണം. ഫോൺ: 9895649188.
  • മാത്തമറ്റിക്കൽ സയൻസസ് പഠന വകുപ്പിലെ നാലാംസെമസ്റ്റർ എം.എസ്‌.സി മാത്തമാറ്റിക്സ് (സി.ബി.സി.എസ്.എസ്) റഗുലർ, സപ്ലിമെൻ്ററി മേയ് 2024 പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ. ഉത്തര കടലാസുകളുടെ പുനർ മൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 30-ന് വൈകിട്ട് അഞ്ച് മണി.
  • നാല് വർഷ ബിരുദ പ്രോഗ്രാമുകളും അഞ്ച് വർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കോംപ്രിഹൻസീവ് സോഫ്റ്റ്‌വെയർ സൊല്യൂഷൻ വികസിപ്പിക്കുന്നതിലേക്ക് ടീം ലീഡ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. താത്പര്യമുള്ളവർ 24-ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷിക്കണം. യോഗ്യത വെബ്സൈറ്റിൽ ലഭ്യമാണ്.
  • കണ്ണൂർ സർവകലാശാലയിൽ ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് നേരിട്ട്, കേന്ദ്ര സംസ്ഥാന സർവീസുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ്‌ 14. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!