മലബാർ കാൻസർ സെൻ്ററിൽ ഉദ്യോഗാർഥികളെ കഷണിക്കുന്നു

Share our post

തലശ്ശേരി : വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ്സ് ആൻഡ് റിസേർച്) നടത്തുന്ന വിവിധ താത്കാലിക ഗവേഷണ പ്രോജക്‌ടുകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നു.

ക്ലിനിക്കൽ ട്രയൽ കോ-ഓർഡിനേറ്റർ, പ്രൊജക്‌ട് അസിസ്റ്റൻ്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവയാണ് തസ്ത‌ികകൾ. യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട രേഖകളുമായി ജൂലൈ 26-ന് രാവിലെ 9.30 ന് തലശ്ശേരി മലബാർ കാൻസർ സെൻ്ററിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്  www.mcc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!