കോളയാട് പറക്കാടിൽ വീണ്ടും കാട്ടാന അക്രമണം

കോളയാട്: പറക്കാട് ട്രൈബൽ സെറ്റിൽമെന്റിൽ വ്യാഴാഴ്ച പുലർച്ചെയെത്തിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചു. എടാൻ കുമ്പ, റീന, വി.കെ. ചന്തു, വി.കെ. രവി, പി.സി. ഭാസ്‌കരൻ, വി.സി. വിജയൻ, ടി.സി. വിനോദ്, പി.കെ. ചന്തു, പി.സി. ചന്തു എന്നിവരുടെ കൃഷിഭൂമിയിലാണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്. തെങ്ങ്, കമുക്, നേന്ത്രവാഴ ഉൾപ്പടെ ഒരു ഹെക്ടറിലധികം സ്ഥലത്തെ കൃഷികൾ നശിപ്പിച്ചു. പ്രദേശത്ത് ആനകളെ തുരത്താൻ വനപാലകരുണ്ടെങ്കിലും ശക്തമായ മഴയിൽ കാട്ടാന ഇറങ്ങുന്നത് മനസ്സിലാക്കാൻ പറ്റാത്ത സ്ഥിതിയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ച് കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവാണ്.