പേരാവൂർ സൈറസ് ആസ്പത്രിക്കെതിരെ അപവാദ പ്രചരണം നടത്തുന്നതായി പരാതി

Share our post

പേരാവൂർ : സൈറസ് ആസ്പത്രിക്കും ഡോക്ടർക്കുമെതിരെ ചിലർ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നതായി പരാതി. അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെയുള്ള കോൾ റെക്കോർഡിംങ്ങും ഒപ്പം വോയ്സ് മെസേജും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ആര്യപ്പറമ്പ് സ്വദേശിനി, പേരാവൂർ മേഖലയിലെ ചില വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ, പ്രസ്തുത ഗ്രൂപ്പുകളുടെ അഡ്മിന്മാർ എന്നിവർക്കെതിരെയാണ് ആസ്പത്രി മാനേജ്‌മെൻ്റ് പേരാവൂർ പോലീസിൽ പരാതി നല്കിയത്. അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മാനേജ്മെൻറ് അറിയിച്ചു. ആതുരസേവന രംഗത്ത് മികച്ച സേവനം പുലർത്തുന്ന ഡോക്ടർക്കെതിരെയും ആസ്പത്രിക്കെതിരെയും മോശമായി നടത്തിയ പരാമർശങ്ങൾ വ്യക്തിപരമായ ഉദ്ദേശത്തോടെയാണെന്ന് മാനേജ്മെൻറ് ആരോപിച്ചു. ആസ്പത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ആസ്പത്രിയെ നശിപ്പിക്കാനാണ് ചിലരുടെ ശ്രമം. മലയോര ജനത യാഥാർത്ഥ്യം മനസിലാക്കണമെന്നും കുപ്രചരണങ്ങൾ നടത്തുന്നവരുടെ ഗൂഢ ഉദ്ദേശം തിരിച്ചറിയണമെന്നും ആസ്പത്രി മാനേജ്മെൻ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!