Connect with us

THALASSERRY

ഇരിട്ടി പാലത്തിന്റെ ശിലാഫലകം ഇവിടെയുണ്ട്

Published

on

Share our post

തലശ്ശേരി: 1924-ലെ വെള്ളപ്പൊക്കത്തിൽ ഇരിട്ടി പാലം ഭൂരിഭാഗവും കൂട്ടുപുഴ പാലം ഭാഗികമായും തകർന്നു. 1887-ൽ വില്യം ലോഗനാണ് ഇരിട്ടി പാലത്തിന് ശിലയിട്ടത്. അന്ന് പാലത്തിനൊപ്പം ഒഴുകിപ്പോയ ശില ആറുപതിറ്റാണ്ടിന് ശേഷം പായം വില്ലേജിലെ ഒരു വീട്ടിൽനിന്ന് കിട്ടി.

പായം വില്ലേജ് ഓഫീസറായിരുന്ന ശ്രീധരനാണ് 1999-ൽ വില്ലേജിലെ ഒരു വീട്ടിൽ ശിലാഫലകം കണ്ടെത്തിയത്. പശുത്തൊഴുത്തിലായിരുന്നു ശിലാഫലകം. അന്നത്തെ തലശ്ശേരി ആർ.ഡി.ഒ. ആയിരുന്ന എ.സി. മാത്യു മുൻകൈയെടുത്ത് ഉടമയിൽനിന്ന് ശിലാഫലകം വാങ്ങി. ആർ.ഡി.ഒ.യുടെ കാറിൽ തലശ്ശേരിയിൽ കൊണ്ടുവന്നു. ശിലാഫലകം ഇപ്പോൾ തലശ്ശേരിയിൽ കേരള റവന്യൂ റഫറൻസ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 1924-ലെ വെള്ളപ്പൊക്കത്തിൽ പാലം തകർന്നതിനെക്കുറിച്ച് മലബാർ കളക്ടറായിരുന്ന സി.എ. ഇന്നീസിന്റെ മലബാർ ഗസറ്റിൽ പരാമർശമുണ്ട്. 1995 മുതൽ 2001 വരെ തലശ്ശേരി ആർ.ഡി.ഒ. ആയിരുന്ന എ.സി. മാത്യു മുൻകൈയെടുത്താണ് തലശ്ശേരിയിൽ ലൈബ്രറി തുടങ്ങിയത്. മഞ്ചേരിമുതൽ കാസർകോട് വരെയുള്ള താലൂക്ക് ഓഫീസുകളിലെ ചരിത്രരേഖകൾ പരിശോധിച്ചാണ് ലൈബ്രറിയിലേക്ക് രേഖകൾ കണ്ടെത്തിയത്. റവന്യു കമ്മിഷണറുടെ അനുമതിയോടെയാണ് ഇവ ശേഖരിച്ചത്. മാനന്തവാടി താലൂക്ക് ഓഫീസിൽ പരിശോധിച്ചപ്പോൾ പഴശ്ശിരാജയുടെ മരണം സംബന്ധിച്ച രേഖ 1980ൽ നശിപ്പിച്ചതായി കണ്ടെത്തി. ഡെത്ത് ഓഫ് പഴശ്ശിരാജ എന്ന ഫയലാണ് ആവശ്യമില്ലെന്ന് കരുതി നശിപ്പിച്ചവയുടെ കൂട്ടത്തിലുൾപ്പെട്ടത്. മുഖ്യമന്ത്രിയായിരുന്ന നായനാർ മുൻകൈയെടുത്താണ് തലശ്ശേരിയിൽ ലൈബ്രറി സ്ഥാപിച്ചത്. 1997-ൽ റവന്യൂ ഡിവിഷണൽ ഓഫീസ് റെക്കോർഡ് റൂമായി തുടങ്ങിയത്. പിന്നിട് ലൈബ്രറിയായി.

അപൂർവ പുസ്തകങ്ങളും കൈയെഴുത്തുകളും

2852 പുസ്തകങ്ങളും 237 കൈയെഴുത്തുകളും രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത യോദ്ധാക്കൾക്ക് ബ്രിട്ടീഷ് സർക്കാർ നൽകിയ മെഡലുകളും ഉൾപ്പെടെ നിരവധി അമൂല്യ രേഖകൾ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചരിത്രവിഷയത്തിൽ ഗവേഷണംനടത്തുന്നവരാണ് പ്രധാനമായി ലൈബ്രറിയിൽ എത്തുന്നത്.

അപൂർവവും വിലപ്പെട്ടതുമായ പുരാതന പുസ്തകങ്ങളുടെയും രേഖകളുടെയും ശേഖരമുള്ള വടക്കൻ കേരളത്തിലെ ഏക റവന്യൂ റഫറൻസ് ലൈബ്രറിയാണിത്. മാഹി അഡ്മിനിസ്‌ട്രേറ്റർ മലബാർ കളക്ടർക്ക് അയച്ച കത്തുകൾ 1815, 1921-ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട രേഖകൾ, 1881-ലെ ആദ്യ സെൻസസ് മുതലുള്ള സെൻസസ് റിപ്പോർട്ട്, വില്യം ലോഗന്റെ മലബാർ മാന്വലിന്റെ ആദ്യപതിപ്പ്, തലശ്ശേരി-അഞ്ചരക്കണ്ടി റോഡിലെ കടുവശല്യം, കടുവകളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് എന്നിവ ലൈബ്രറിയിലെ അപൂർവ രേഖകളിൽ ചിലതാണ്.

ലൈബ്രറി സംരക്ഷിക്കാൻ നിരവധിതവണ മന്ത്രിമാർക്ക് ഉൾപ്പെടെ നിവേദനം നൽകിയതായി മുൻ ആർ.ഡി.ഒ. എ.സി. മാത്യു പറഞ്ഞു. ലൈബ്രറിയിൽ ലൈബ്രേറിയനെ നിയമിക്കാൻ പലതവണ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒടുവിൽ നിയമിച്ചു. രേഖകൾ സംരക്ഷിക്കാൻ ഡിജിെറ്റെസ് ചെയ്യണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയതായി അദ്ദേഹം പറഞ്ഞു.

ഡിജിെറ്റെസേഷൻ പദ്ധതി പരിഗണനയിൽ

ലൈബ്രറിയിലെ പുസ്തകങ്ങളും രേഖകളും ഡിജിെറ്റെസ് ചെയ്യാൻ 50 ലക്ഷം രൂപയുടെ പദ്ധതി ലാൻഡ് റവന്യൂ കമ്മിഷണറുടെ പരിഗണനയിലാണ്. സി-ഡിറ്റ് മുഖേനയാണ് പദ്ധതി തയ്യാറാക്കിയത്. കെട്ടിടം അറ്റകുറ്റപ്പണിക്ക് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്തി. മറ്റു പ്രവൃത്തികൾ നടത്താൻ ബാക്കിയാണ്. ഫർണിച്ചർ നവീകരിക്കാനും കംപ്യൂട്ടർവത്‌കരിക്കാനുമുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്.


Share our post

THALASSERRY

കെ.എസ്.ആര്‍.ടി.സിയുടെ അവധിക്കാല ടൂര്‍ പാക്കേജ്

Published

on

Share our post

തലശ്ശേരി: തലശ്ശേരി കെ.എസ്.ആര്‍.ടി.സി അവധിക്കാല ടൂര്‍ പാക്കേജ് ഒരുക്കുന്നു. ഏപ്രില്‍ 18, മെയ് 23 തീയതികളില്‍ ഗവി, ഏപ്രില്‍ 25 ന് മൂന്നാര്‍, ഏപ്രില്‍ 25 ന് കൊച്ചി കപ്പല്‍ യാത്ര, മെയ് രണ്ടിന് വാഗമണ്‍ – കുമരകം, മെയ് ഏഴിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം – കുടജാദ്രി – ഉഡുപ്പി, മെയ് ഒന്‍പത്, മെയ് 30 തീയതികളില്‍ നെല്ലിയാമ്പതി, മെയ് 16 ന് മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദ്വിദിന യാത്രയാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 20, മെയ് 11, മെയ് 25 തീയതികളില്‍ നിലമ്പൂര്‍, ഏപ്രില്‍ 27, മെയ് നാല് തീയതികളില്‍ വയനാട്, മെയ് 18 ന് റാണിപുരം, മെയ് 25 ന് പൈതല്‍മല, എന്നിവിടങ്ങളിലേക്ക് ഏകദിന ടൂര്‍ പാക്കേജാണുള്ളത്.


Share our post
Continue Reading

THALASSERRY

സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായി ധര്‍മ്മടം: പ്രഖ്യാപനം ഞായറാഴ്ച

Published

on

Share our post

ധര്‍മ്മടം: മണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്യമുക്ത മണ്ഡലമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. ഏപ്രില്‍ 13 ഞായറാഴ്ച രാവിലെ 11:30 ന് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ രജിസ്ട്രേഷന്‍ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. ധര്‍മ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകള്‍ ഇതിനോടകം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. എംപിമാരായ കെ.സുധാകരന്‍, ഡോ. വി. ശിവദാസന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. പി എ യു പ്രൊജക്ട് ഡയറക്ടര്‍ എം. രാജേഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തലശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, എടക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, ധര്‍മ്മടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദാമോദരന്‍, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. ലോഹിതാക്ഷന്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.കെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


Share our post
Continue Reading

THALASSERRY

തലശ്ശേരിയിൽ ‘സ്വപ്നക്കൂടി’ന്റെ താക്കോൽദാനം നിർവ്വഹിച്ചു

Published

on

Share our post

തലശ്ശേരി : തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ് കെ.സി. എഫു മായി സഹകരിച്ചുകൊണ്ട് നിർമ്മിച്ചു നൽകുന്ന സ്വപ്നക്കൂടിന്റെ താക്കോൽദാനം:കേരള നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവ്വഹിച്ചു.സ്വപ്നക്കൂടിന്റെ കോൺട്രാക്ടർ ശ്രീജിത്തിനെ സ്പീക്കർ പൊന്നാടയണിയിച്ചു. കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ എ. പി. ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാല എൻ. എസ്. എസ് സെല്ലുമായി സഹകരിച്ചു നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയാണ് “സ്നേഹക്കൂട്”. പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് ഡോ. എബി ഡേവിഡ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. ആശ വിജയൻ സ്വാഗതവും, ശ്രീ. വസന്തൻ മാസ്റ്റർ, വിജു പി, അജിത് പി, ജയചന്ദ്രൻ. സി, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മുൻ വോളന്റീർ സെക്രട്ടറി അഭിജിത് ചന്ദ്ര പരിപാടിയിൽ നന്ദി അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!