Connect with us

Kannur

പലരുചികളിൽ കൃഷ്‌ണ ഫുഡ്‌സ്‌

Published

on

Share our post

കണ്ണൂർ : രുചിയുള്ള വിഭവങ്ങളുണ്ടാക്കുകയെന്നത്‌ ചെറുപ്പം മുതൽ കൃഷ്‌ണക്ക്‌ ഹരമായിരുന്നു. പതിവു പലഹാരങ്ങൾക്കപ്പുറം പാചകത്തിൽ പുതുപരീക്ഷണവും ആവേശമായിരുന്നു. വീട്ടുകാർക്കുമാത്രം ആസ്വദിക്കാൻ കഴിഞ്ഞ കൃഷ്‌ണയുടെ കൈപ്പുണ്യം കണ്ണൂർ നഗരവാസികളുടെ നാവിലെത്തിയത്‌ കുടുംബശ്രീയിലൂടെയാണ്‌. പിന്നീട് കൃഷ്‌ണ ഫുഡ്‌സ്‌ എന്ന പേരിൽ അറിയപ്പെടുന്ന സംരംഭമായി വളർന്നു.

പതിനാലു വർഷംമുമ്പ്‌ മേലെ ചൊവ്വ പാതിരിപ്പറമ്പിലെ വീടിനു സമീപത്തെ ശ്രീലക്ഷ്‌മി കുടുംബശ്രീ യൂണിറ്റിലെ അംഗമായതാണ്‌ വഴിത്തിരിവ്‌. അംഗമായതിനുശേഷം കുടുംബശ്രീ കണ്ണൂർ നഗരത്തിൽ നടത്തിയ ആദ്യമേളയിൽ കൃഷ്‌ണ പലഹാരങ്ങളുമായെത്തി. കേക്കും റവ ലഡുവിനുമെല്ലാം ലഭിച്ച ‘മധുരം നിറഞ്ഞ’ പ്രതികരണങ്ങൾ കൂടുതൽ വിഭവങ്ങളുണ്ടാക്കാൻ പ്രേരണയായി. പത്തുവർഷംമുമ്പ്‌ കൃഷ്‌ണ ഫുഡ്‌സ്‌ എന്ന ബ്രാൻഡിൽ ഉൽപന്നങ്ങളുണ്ടാക്കി വിൽപ്പന തുടങ്ങി.

കേക്കിൽ പ്രകൃതിദത്ത രുചികളുടെ പരീക്ഷണമാണ്‌. പഴം, ക്യാരറ്റ്‌, ഈന്തപ്പഴം, ചക്ക, മാമ്പഴം തുടങ്ങിയ രുചികളെല്ലാം കേക്കിൽ നിറയും. ഈ രുചികളിൽ കപ്പ്‌ കേക്കുകളും തയ്യാറാക്കാറുണ്ട്‌. ചെറുധാന്യങ്ങളുടെ ബിസ്‌കറ്റ്‌, മസാലക്കടല, ഉള്ളിയപ്പം, കണ്ണൂരപ്പം എന്നിവയ്‌ക്ക്‌ പുറമേ ഇഞ്ചിയുടെയും പച്ചമാങ്ങയുടെയും രുചിയുള്ള സ്‌ക്വാഷുകളുമുണ്ട്‌. വീട്ടിലാണ്‌ പലഹാര നിർമാണം. ഫോണിലൂടെയും നേരിട്ടും ഓർഡർ ചെയ്‌താൽ പലഹാരങ്ങൾ ലഭിക്കും. വർഷങ്ങളായി കുടുംബശ്രീ മേളകളിലെല്ലാം സ്ഥിരം സാന്നിധ്യമാണ്‌. സ്വപ്രയത്നംകൊണ്ട്‌ പാകംചെയ്‌തെടുത്തതാണ്‌ ഈ വിജയഗാഥ. പി. രത്നാകരനാണ്‌ കൃഷ്‌ണയുടെ ഭർത്താവ്‌. മക്കൾ: മായ, നിതിൻ. ഫോൺ: 9400527051


Share our post

Kannur

പരിയാരം ഗവ. ആയുർവേദ കോളേജിൽ സൗജന്യ ചികിത്സ

Published

on

Share our post

പരിയാരം: പരിയാരം ഗവ. ആയുർവേദ കോളേജിൽ കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ത്വക്ക് രോഗ ചികിത്സയ്ക്കുള്ള ഒ.പി തുടങ്ങി. രാവിലെ ഒൻപത് മുതൽ ഒന്ന് വരെയാണ് പരിശോധന. ലാബ് പരിശോധനകളും മരുന്നുകളും സൗജന്യമായി ലഭ്യമാകും. കിടത്തി ചികിത്സ കുറഞ്ഞ നിരക്കിൽ ലഭിക്കും. ഫോൺ: 7975 907 206.


Share our post
Continue Reading

Kannur

മരണവീട്ടില്‍ മദ്യപിച്ച് ബഹളം ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു

Published

on

Share our post

ആലക്കോട്:മരണ വീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഉദയഗിരി പൂവന്‍ചാലിലെ പുതുശേരി വീട്ടില്‍ പി.എന്‍ നിധിനാണ് (38) കുത്തേറ്റത്. 13 ന് രാത്രി 7.30നായിരുന്നു സംഭവം. പൂവന്‍ചാലിലെ ബാബു മാങ്ങാട്,  അംഗനവാടിക്ക് സമീപം നിധിനെ തടഞ്ഞുനിര്‍ത്തി കത്തി വീശിയപ്പോള്‍ നെഞ്ചത്ത് മുറിവേറ്റുവെന്നാണ് പരാതി. നിധിന്റെ ബന്ധു മരിച്ചപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ ബാബു മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത്ചോദ്യം ചെയ്ത വിരോധത്തിന് ആക്രമിച്ചതായാണ് പരാതി. ആലക്കോട് പോലീസ് കേസെടുത്തു.


Share our post
Continue Reading

Kannur

ഖാദി വസ്ത്രങ്ങൾ ഇനി മുതൽ ഓൺലൈനിലും ലഭ്യമാകും

Published

on

Share our post

പയ്യന്നൂർ: ഖാദി ഇനി മുതൽ ഓൺലൈനിലും ലഭ്യമാകും. ഫാഷൻ ലോകത്തെ മാറുന്ന ട്രെൻഡിനൊപ്പമാണ് കേരള ഖാദി ഓൺലൈൻ വിപണിയിൽ കാലെടുത്തു വയ്ക്കുന്നത്. ഇതോടെ നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും ഗ്രാമവ്യവസായ ഉൽപന്നങ്ങളും ലോകത്ത് എവിടെ നിന്നും സ്വന്തമാക്കാം. ഗുണമേന്മയുള്ള ഖാദി വസ്ത്രങ്ങൾക്ക് കൂടുതൽ ജനപിന്തുണ ലഭിക്കുന്നതിനാലാണ് കേരള ഖാദിയുടെ പുതിയ ചുവടുവയ്പ്. ഖാദി കുട്ടിക്കുപ്പായം മുതൽ പട്ടുസാരികൾ വരെ ലഭ്യമാകും.

ഡിജിറ്റൽ ഫോട്ടോ പ്രിൻ്റിങ് ഉൾപ്പെടെ നൂതന ഡിസൈനുകൾ ഖാദിയിൽ ചെയ്‌തു നൽകും. സ്വീകാര്യതയ്ക്കനുസരിച്ച് കൂടുതൽ ഉൽപന്നങ്ങൾ ഓൺലൈൻ വിപണിയിലിറക്കുമെന്നും പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ഇടപെടലുകളുടെ ഭാഗമാണിതെ ന്നും ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ പറഞ്ഞു. ഓൺലൈൻ മാർക്കറ്റിന്റെ സാധ്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഖാദി ബോർഡ് ഡിജിറ്റൽ തൊഴിലവസരവും ഒരുക്കുന്നുണ്ട്. ഉൽപന്നങ്ങളുടെ ഡിജിറ്റൽ പ്രചാരണം നടത്തി സ്വയം തൊഴിൽ വരുമാന പദ്ധതിയുടെ ഭാഗമാകാൻ യുവാക്കൾക്ക് അവസരം സൃഷ്ടിക്കുകയാണ് ഖാദി ബോർഡ്.

ലോകത്തെമ്പാടുമുള്ള മലയാളികൾ കേരള ഖാദി വസ്ത്രങ്ങൾക്ക് ഓൺലൈനിലൂടെ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ള യുവതീയുവാക്കൾക്ക് കേരള ഖാദിയുടെ ഭാഗമാകാൻ അവസരം ലഭിക്കും. ഖാദി വൈബ്‌സ് ആൻഡ് ട്രെൻഡ്‌സിന്റെ ഉൽപന്നങ്ങളുടെ ഡിജിറ്റൽ പബ്ലിസിറ്റി നടത്തി ഡിജിറ്റൽ മാനേജ്മെൻ്റ് കൺസൽട്ടന്റുമാർ, ഡിജിറ്റൽ മാനേജ്‌മെന്റ്റ് ഡീലേഴ്‌സ് എന്ന നിലയിൽ സ്വയം തൊഴിൽ വരുമാന പദ്ധതിയിലേക്ക് അപേക്ഷിക്കാം. 20 നും 35നും ഇടയിൽ പ്രായമുള്ള പ്ലസ്ട്രു, ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഖാദി ബോർഡിന്റെ പയ്യന്നൂർ ഖാദി സെന്ററിലേക്ക് ഇ-മെയിൽ, വാട്സാപ് മുഖേന ബയോഡാറ്റ അയയ്ക്കണം. ഏപ്രിൽ 30നകം അപേക്ഷ ലഭിക്കണം. ഇമെയിൽ : dpkc@kkvib.org,വാട്‌സാപ് ഫോൺ: 9496661527, 9526127474.


Share our post
Continue Reading

Trending

error: Content is protected !!