കവിയും നിരൂപകനുമായ കെ.കെ.ഹിരണ്യൻ അന്തരിച്ചു

തൃശ്ശൂർ : കവിയും നിരൂപകനും അധ്യാപകനുമായ കെ.കെ. ഹിരണ്യൻ (70) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യാസ്പത്രിയിൽ ഇന്ന് വെളുപ്പിന് മൂന്നു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം പതിനൊന്നര മുതൽ തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് മൂന്നു മണിക്ക് അമ്മാടത്തെ തറവാട്ടുവളപ്പിൽ.
കേരളത്തിലെ വിവിധ ഗവണ്മെൻ്റ് കോളേജുകളിൽ മലയാളം അപകനായിരുന്നു. അന്തരിച്ച എഴുത്തുകാരി ഗീതാ ഹിരണ്യൻ ഭാര്യയാണ്. മക്കൾ ഉമ, ആനന്ദ്.