തപാൽ വകുപ്പിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ
കൊച്ചി : ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് മാന്‍, പോസ്റ്റ് മാസ്റ്റര്‍ തസ്തികയിലാണ് നിയമനം. ആകെ 44228 ഒഴിവുകൾ. കേരളത്തിൽ 2433 ഒഴിവുകളുണ്ട്. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി ആണ്. കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം, കൂടാതെ അതത് സംസ്ഥാനങ്ങളിലെ മാതൃഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രായപരിധി 18 മുതല്‍ 40 വയസ്സ് വരെ. കൂടുതൽ വിവരങ്ങൾക്ക് indiapostgdsonline.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.